Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 15:00 IST
Share News :
ബെംഗളൂരു: മുഡ ഭൂമി ഇടപാട് അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. 3 മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.
മുഡ അഴിമതി കേസിലെ ഹൈക്കോടതി വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. ഗവർണറുടെ വിചാരണ അനുമതി അംഗീകരിച്ച സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്യാനാണ് നീക്കം. ആവശ്യമെങ്കിൽ സുപ്രീം കോടതിയെയും സമീപിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.
മുഡ കേസുമായി ബന്ധപ്പെടുത്തി മുൻ പ്രതികളെ വിചാരണ ചെയ്യാമെന്ന ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ടിന്റെ ഉത്തരവിനെതിരെയായിരുന്നു സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഗവർണറുടെ നടപടി കർണാടക ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
പ്രോസിക്യൂഷന് അനുമതി നൽകിയത് ഭരണഘടനാ വിരുദ്ധമാണെന്ന സിദ്ധരാമയ്യയുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. സ്വകാര്യ പരാതിയിൽ വിചാരണക്ക് അനുമതി നൽകാൻ ഗവർണർക്ക് അവകാശമില്ലെന്നും ഗവർണർ രാഷ്ട്രീയ പ്രേരിതമായി പെരുമാറിയെന്നും സിദ്ധരാമയ്യ കോടതിയിൽ ബോധ്യപ്പെടുത്തിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കറുത്ത പൊട്ടു പോലുമുണ്ടായിട്ടില്ലെന്ന് വാദിച്ച സിദ്ധരാമയ്യ തന്റെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.