Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 18:12 IST
Share News :
ചാലക്കുടി: അനശ്വര കലാകാരൻ കലാഭവൻ മണിയുടെ 9-ാം ചരമവാർഷിക ദിനമായ മാർച്ച് 6 ന് കലാഭവൻ മണി ചിരസ്മരണ പരിപാടി സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. ചാലക്കുടി നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും
ഫോക്ലോർ അക്കാദമിയും കലാഭവൻ മണി സ്മാരക ട്രസ്റ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാതലത്തിൽ സംഘടിപ്പിച്ചു വരുന്ന നാടൻ പാട്ട് മത്സരങ്ങളുടെ ഫൈനൽ മത്സരം 6-ാം തിയ്യതി രാവിലെ 9 മണി മുതൽ ചാലക്കുടി SNG ഹാളിൽ വച്ച് നടക്കും. ജില്ലാതല മത്സരത്തിൽ വിജയികളായ 14 ജില്ലാ ടീമുകളാണ് ഇവിടെ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുക.
വൈകിട്ട് 5 മണിക്ക് കലാഭവൻ മണി സ്മാരക പാർക്കിൽ അനുസ്മരണ സമ്മേളനവും സമ്മാനവിതരണവും അവാർഡ് ദാനവും നടക്കും. കലാഭവൻ മണിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങളുടെ വിതരണവും ചടങ്ങിൽ വച്ച് നടത്തും..സിനിമ - സാംസ്കാരിക - സാമൂഹിക- രംഗങ്ങളിലെ പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.സമ്മേളനാനന്തരം
സിനിമാ പിന്നണി ഗാന രംഗത്തെ
പ്രശസ്ത ഗായകർ അണിനിരക്കുന്ന മെഗാ കലാസന്ധ്യയും സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.നഗരസഭാ ചെയർമാൻ സംഘാടക സമിതി ചെയർമാനായി
51 അംഗ സംഘാടകസമിതി രൂപീകരിച്ചു. സംവിധായകൻ സുന്ദർദാസ് ജനറൽ കൺവീനർ,എബി ജോർജ്ജ്, വി.ഒ. പൈലപ്പൻ, ആലീസ് ഷിബു,ബിജു S ചിറയത്ത്,സി.എസ് സുരേഷ്,
M.M. അനിൽ കുമാർ,
എൻ കുമാരൻ,കെ.എ.ഉണ്ണികൃഷ്ണൻ ,യു.എസ്. അജയകുമാർ, ജോയ് മൂത്തേടൻ , ജോണി പുല്ലൻ,ജെയിംസ് മൊയലൻ,കലാഭവൻ ജയൻ, ജോബി കലാഭവൻ, ജോയ് കലാഭവൻ,അമ്പാടി ഉണ്ണികൃഷ്ണൻ ജോഷി പുത്തിരിക്കൽ,നഗരസഭ സെക്രട്ടറി കെ.പ്രമോദ് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.