Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആന്റണി പെരുമ്പാവൂരിന് മോഹൻലാലിൻറെ പിന്തുണ

15 Feb 2025 09:06 IST

Shafeek cn

Share News :

മലയാള സിനിമാ ഇന്‍ഡസ്ട്രിയെ പിടിച്ചു കുലുക്കിയ നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ വെളിപ്പെടുത്തലുകളോടും തീരുമാനങ്ങളോടും പ്രതികരിച്ചുകൊണ്ട് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പിന് പിന്തുണയുമായി മോഹന്‍ലാല്‍. ആന്റണി പെരുമ്പാറിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത്, ''നമുക്ക് സിനിമയ്‌ക്കൊപ്പം നില്‍ക്കാം ' എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.


നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയില്‍ ആണെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം, 100 കോടി ക്ലബ്ബെന്നത് വെറും തെറ്റായ പ്രചാരണം ആണെന്നും പറഞ്ഞ സുരേഷ് കുമാര്‍, വിഷയത്തില്‍ ഒരു തീരുമാനം എടുത്തില്ലേല്‍ ജൂണ്‍ മാസത്തോടെ തിയറ്ററുകള്‍ അടച്ചിട്ട സമരം ചെയ്യും എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്ന ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാറിന്റെ പ്രസ്താവന ബാലിശവും അപക്വവും ആണെന്നും, ഇത്തരത്തിലൊരു സമരം സിനിമയ്ക്കെന്ത് ഗുണമാകുമെന്ന് താന്‍ കരുതുന്നില്ല എന്നും പറഞ്ഞു. മാത്രമല്ല സമരം സുരേഷ് കുമാര്‍ സംഘടനയില്‍ അംഗമായ തന്നോട് പോലും ആലോചിക്കാതെ ഒറ്റയ്ക്ക് തീരുമാനം എടുക്കുകയായിരുന്നു എന്നും ആന്റണി പെരുമ്പാവൂര്‍ ആരോപിച്ചു.


ഇതിനകം ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ്,ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സംവിധായകന്‍ വിനയന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സുരേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആണിപ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം.


Follow us on :

More in Related News