Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2025 15:34 IST
Share News :
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ബറോസ് ഡിസംബർ 25-നാണ് പുറത്തിറങ്ങിയത്. ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ആളുകളാണ് സിനിമയെ വിമർശിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. വിമർശനങ്ങളെ സ്വീകരിക്കുന്ന വ്യക്തിയാണ് താനെന്നും എന്നാൽ വിമർശിക്കുമ്പോൾ അതിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും മോഹൻലാൽ പറഞ്ഞു.
‘ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്വമാണ്. കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചെന്നും എന്നാൽ സിനിമ കാണാത്തവരാണ് ബറോസിനെ വിമർശിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. എന്നിൽ നിന്നും അസാധാരണമായ കഴിവുള്ള എന്റെ ടീമിൽ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണിത്’, മോഹൻലാൽ പറഞ്ഞു.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.