Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2025 18:34 IST
Share News :
ലോകത്ത് തുടങ്ങിയ യുദ്ധങ്ങൾ അവസാനിക്കാതിരിക്കുകയും, യുദ്ധവെറി പൂണ്ട് സമൂഹത്തെ യുദ്ധാസക്തിയിലേക്ക് നയിക്കുന്ന തരത്തിൽ മാധ്യമ പ്രവർത്തകരടക്കം പുതിയ യുദ്ധങ്ങൾക്കായി ആക്രോശിക്കുകയും ചെയ്യുന്നതിൻ്റെ പശ്ചാതലത്തിൽ മാനവം, യുദ്ധത്തെയും സമാധാനത്തെയും കുറിച്ച് ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു.മനുഷ്യകുല ചരിത്രത്തിലെ യുദ്ധാരംഭത്തിന്റെ പശ്ചാത്തലം വിവരിച്ചും യുദ്ധങ്ങളുടെയും മനുഷ്യ സമൂഹത്തിൻ്റെയും വികാസങ്ങളും പരിണാമങ്ങളും വിശദീകരിച്ചും ടി പി അസീസ് മാഷ് വിഷയാവതരണം നടത്തി. ഒരേസമയം സർവനാശകാരിയും തീരാദുരിത കാരണകാരിയുമായ യുദ്ധം, മനുഷ്യ ജീവിതം കൂടുതൽ എളുപ്പമാക്കുന്ന പുതിയ സാങ്കേതിക സാധ്യതകൾ തുറന്നുതരുന്നതുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.ഭരണകൂടങ്ങൾ നേരിടുന്ന പ്രതിസന്ധി രാജ്യത്തിൻ്റെ പ്രതിസന്ധിയായി ചിത്രീകരിക്കുന്ന ഭരണകൂട തന്ത്രങ്ങളുടെ ഉപകരണമാണ് യുദ്ധമെന്ന് മലിക് നാലകത്ത് അഭിപ്രായപ്പെട്ടു.
ഹജ്ജ് കർമത്തിനായി യാത്രതിരിക്കുന്ന മലിക് നാലകത്തിന് യോഗം യാത്രയയപ്പ് നൽകി.
'സുബൈർ അത്തൂളി സ്വാഗതം പറഞ്ഞ യോഗത്തിൽ ജി അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. പി പ്രേമൻ, എം.ടി.ഖാദർ മാസ്റ്റർ, കെപുരുഷോത്തമൻ, എൻ.അഹമ്മദ്കുട്ടി മാസ്റ്റർ, ദാമോദരൻ കോഴഞ്ചേരി, എൻ അബ്ദുൽ സത്താർ, കാരാട്ട്കൃഷണൻകുട്ടി മാസ്റ്റർ, എൻ എം ഹാഷിർ കെ.കെ. ധ്രുവൻഎന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.