Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മാണം പൂര്‍ത്തിയായ അംബേദ്കര്‍ സാംസ്‌കാരിക നിലയം നാടിന് സമർപ്പിച്ചു.

17 May 2025 22:58 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂര്‍ ഗ്രാമപഞ്ചായത്തിൽ നിര്‍മാണം പൂര്‍ത്തിയായ അംബേദ്കര്‍ സാംസ്‌കാരിക നിലയം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ ശില്പിയെ പോലും അപമാനിക്കുകയും വിസ്മരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അത്തരമൊരു  സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് വൈക്കത്ത് അംബേദ്കറിന്റെ പേരില്‍ ഒരു സാംസ്‌കാരിക നിലയം കൊണ്ടുവന്നത് പ്രശംസാര്‍ഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സി.കെ. ആശ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബിയുടെ നിര്‍ദ്ദേശപ്രകാരം 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപ ചെലവിട്ടാണ് സാംസ്‌കാരിക നിലയം ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ , വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .ആര്‍ ഷൈലകുമാര്‍, വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സോജി ജോര്‍ജ്, എസ്. ബീന, പി.കെ. മണിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ അജി, ഗ്രാമപഞ്ചായത്ത് അംഗം എന്‍. സുരേഷ് കുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ മിനി സരസന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.കെ. റെജിമോന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News