Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ് പള്ളിയിൽ നാളെ മെഗാ മെഡിക്കൽ ക്യാമ്പ്

21 Dec 2024 08:03 IST

WILSON MECHERY

Share News :


ചാലക്കുടി :എലിഞ്ഞിപ്ര സെന്റ് മേരീസ് ലൂർദ് പള്ളി നവതി ആഘോഷത്തിൻ്റെ ഭാഗമായി മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് തൃശ്ശൂർ അമല മെഡിക്കൽ കോളേജുമായി സഹകരിച്ച് നാളെ മെഗാ മെഡിക്കൽ ക്യാ മ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ രാവിലെ 10.30-ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് വികാരി ഫാ. ഡോ. ആൻ്റോ

കരിപ്പായി അറിയിച്ചു. സനീഷ്കുമാർ ജോസഫ് എം .എൽ.എ. മുഖ്യാതിഥിയാകും. രാവിലെ 8.30-ന് രജിസ്ട്രേഷൻ ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും.

പങ്കെടുക്കുന്നവരിൽ ആവശ്യമായവർക്ക് സൗജന്യമരുന്നുകൾ ലഭ്യമാണെന്ന് ട്രസ്റ്റ് പ്രസിഡൻ്റ് ഷാജു ഉദിനിപ്പറമ്പൻ, സെക്രട്ടറി സിജു വടക്കുമ്പാടൻ, ഷൈജു പുത്തൻപുരയ്ക്കൽ, മത്തായി കാനംകുടം എന്നിവർ അറിയിച്ചു. ഫോൺ 81292 51339,



Follow us on :

More in Related News