Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 21:56 IST
Share News :
ആലുവയിലെ വൻ കവർച്ചാ നാടകം പൊളിച്ച് പോലീസ്'. സംഭവവുമായി ബന്ധപ്പെട്ട് ആഭിചാര ക്രിയ നടത്തുന്ന കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ ചിറമനങ്ങാട് പടലക്കാട്ടിൽ ഉസ്താദ് എന്നു വിളിക്കുന്ന അൻവർ (36) അറസ്റ്റിൽ.
ജനുവരി 6 ന് ആലുവ കാസിനോ തീയറ്ററിനു പുറകിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത് .പകൽ ആരുമില്ലാതിരുന്ന സമയം വീടിന്റെ പൂട്ട് പൊളിച്ച് 40 പവനോളം സ്വർണവും 8 ലക്ഷം രൂപയും മോഷണം പോയതായാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ആലുവ ഡിവൈഎസ്പി ടി. ആർ രാജേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പരാതി ലഭിച്ച ഉടനെ പോലീസ് സംഘവും, വിരലടയാള വിദഗ്ദരും,ഫോറൻസിക് സംഘവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി സി സി ടി വി പരിശോധിച്ചു. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി. ശാസ്ത്രീയ അന്വേഷണത്തിൽ കവർച്ച ' നാടകമാണെന്ന് മനസിലായി. തുടർന്നു വീട്ടുകാരെ ചോദ്യം ചെയ്തത്തിൽ ആഭിചാര ക്രിയ ചെയ്യുന്ന ഉസ്താദിന്റെ നിർദേശനുസരണമാണ് ഇപ്രകാരം ചെയ്തതെന്നു വീട്ടമ്മ പോലീസിനോട് സമ്മതിച്ചു. ഭർത്താവിനും മക്കൾക്കും അപകട മരണം സംഭവിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പരിഹാരം ചെയണമെന്നും പറഞ്ഞ് തവണകളായി പണവും, സ്വർണവും കൈപ്പറ്റുകയായിരുന്നു.,ഇയാളുടെ നിർദേശ പ്രകാരമാണ് മുൻവശത്തെ ഡോറിന്റെ ലോക്ക് പൊളിച്ചതും വീട്ടിൽ കവർച നടന്ന രീതിയിൽ ചിത്രീകരിച്ചതും .
സ്വർണവും പണവും കിട്ടിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു,. ബന്ധു മുഖേനെ രണ്ട് വർഷം മുമ്പാണ് വീട്ടമ്മ ഇയാളെ പരിചയപ്പെട്ടത്. പല പ്രാവശ്യങ്ങളായാണ് വീട്ടമ്മ പണം നൽകിയത്. പിടിക്കപ്പെടുമെന്നായപ്പോഴാണ് അൻവറിൻ്റെ നിർദ്ദേശപ്രകാരം കവർച്ചാ നാടകം നടത്തിയത്. ഇയാളെ വീട്ടമ്മ അന്ധമായി വിശ്വസിച്ചിരുന്നു. പണവും സ്വർണ്ണവും വീട്ടിലിരിക്കുന്നത് അപകടമാണെന്നും മാന്ത്രിക ക്രിയകൾ പ്രതി കൂലമാകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. ഇങ്ങനെയാണ് വീട്ടമ്മ സ്വർണ്ണവും പണവും അൻവറിൻ്റെ കളമശേരിയിലെ വീട്ടിൽ തവണകളായി എത്തിച്ചത്. വീട്ടിൽ പണവും സ്വർണ്ണവും തീർന്നപ്പോഴാണ് നാടകം നടത്താൻ ഉപദേശിച്ചത്. വാതിൽ പുറമെ നിന്ന് പൊളിക്കാനും, തുണി വലിച്ചു വാരി ഇടാനും ഇയാൾ നിർദ്ദേശിച്ചു. അതിൻ പ്രകാരമാണ് വീട്ടമ്മ ചെയ്തത്. അൻവറിനെക്കുറിച്ചും, ഇയാളുടെ ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ടി.ആർ രാജേഷ്
ഇൻസ്പെക്ടർ സോണി മത്തായി, എസ് ഐ മാരായ കെ.നന്ദകുമാർ, എസ്.ശ്രീലാൽ, എം.സി.ഹരീഷ്, അരുൺ ദേവ്, ചിത്തുജി, സിജോ ജോർജ്, എ.എസ്.ഐ വിനിൽകുമാർ, എസ് സി പി ഒ നവാബ്, സിപിഒ മാരായ പി.എ. നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Follow us on :
More in Related News
Please select your location.