Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരസ്നേഹ പ്രവർത്തനങ്ങളുടെ മുഖമാണ് ആശുപത്രികളെന്ന് മാർ. ജോസ് പുളിക്കൽ

09 Jun 2024 12:03 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം ഈസ്റ്റ്:

ആതുരാലയങ്ങൾ മാനവിക ദർശനങ്ങൾ, ഉൾക്കൊള്ളണമെന്നും അവ മനുഷ്യസ്നേഹത്തിന്റെ മുഖം ആകണമെന്നും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച മദർ ആൻ്റ് ചൈൽഡ് സെന്ററും, അത്യാഹിത വിഭാഗവും, നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം, 1965 ൽ സ്ഥാപിതമായ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ശ്രദ്ധിച്ചിരുന്നു. മനുഷ്യരിൽ ദൈവീകമുഖം കണ്ടെത്തുന്ന മഹനീയമായ ശുശ്രൂഷയാണ് ആതുര ശുശ്രൂഷയെന്നും അദ്ദേഹം കൂട്ടി ചേർത്തു.                  സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ. മാത്യു അറയ്ക്കൽ മുഖ്യ സന്ദേശം നൽകി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ. , മുൻ എം.പി. ജോർജ് ജെ മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ബിനു, പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംസുദീൻ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് പ്രസിഡന്റ് ഫാ : ബോബി മണ്ണംപ്ലാക്കൽ, ഡയറക്ടർ ഫാ : സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ : ദീപു പുത്തൻപുരയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ സിജു ഞള്ളിമാക്കൽ, പി.ആർ. ഒ അരുൺ ആണ്ടൂർ, 'ജനപ്രതിനിധികൾ മത-രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.

        80000 ചതുരശ്ര അടിയിൽ പണിതീർത്ത പുതിയ കെട്ടിടസമുച്ചയത്തിൽ അത്യാഹിത വിഭാഗം, റേഡിയോളജി ഡിപ്പാർട്ട്മെന്റ്, നിയോനേറ്റൽ ഐ.സി.യു , പീഡിയാട്രിക് ഐ.സി.യു, 8 ഓപ്പറേഷൻ തിയേറ്ററുകൾ,തുടങ്ങിയവ ഉൾപ്പെടുന്നു. പുതിയ കെട്ടിട സാമൂച്ചയത്തിന്റെ പ്രവർത്തനം രണ്ട് ഘട്ടങ്ങളിലായി ആരംഭിക്കും. ജൂൺ 15 നോട് കൂടി അത്യാഹിത വിഭാഗവും റേഡിയോളജി ഡിപ്പാർട്ട്മെന്റ്, ഗൈനക്കോളജി & മറ്റെർണിറ്റി വിഭാഗവും എന്നിവയുടെ പ്രവർത്തനം ആരംഭിക്കും.          ഹൈറേഞ്ചിന്റെ കവാടത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി തോട്ടം തൊഴിലാളികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും ചെയ്യുന്ന സേവനങ്ങൾ വളരെ ശ്രദ്ധേയമാണ്. ആരംഭ കാലത്ത് മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് ആയിരുന്നു പ്രസ്തുത ഹോസ്പിറ്റൽ നടത്തിയിരുന്നത്. പിന്നീട് 1999 ൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഹോസ്പിറ്റൽ കൈമാറ്റം ചെയ്യപ്പെട്ടു എക്കാലവും കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല ചികിത്സ സംലഭ്യമാക്കാൻ കഴിഞ്ഞു എന്നത് ഈ ഹോസ്പിറ്റലിനെ വ്യത്യസ്തമാക്കുന്നു. നാല് ഗൈനക്കോളജിസ്റ്ററുകൾ മൂന്ന് പീഡിയട്രിഷനുകൾ രണ്ട് അനസ്‌തിസ്റ്റ്കൾ തുടണ്ടി 14 സ്റ്റാഫ് അടങ്ങുന്ന സംഘം മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിനെ നയിക്കും.


Follow us on :

Tags:

More in Related News