Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 00:40 IST
Share News :
സൊഹാർ: സൊഹാർ ബദറുൽ സമ ഹോസ്പിറ്റൽ മാനേജറും പിന്നീട് ബാത്തിന റീജണൽ മാനേജറും ആയിരുന്ന കണ്ണൂർ സ്വദേശി മനോജ് കുമാറിന് ബാത്തിന സൗഹൃദ വേദി അനുമോദനം നൽകി ആദരിച്ചു.
ബാത്തിന മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക കലാ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന മനോജ് കുമാർ തന്റെ ആതുര ശുഷ്രൂശ മേഖലയിലെ പ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്.
ബാത്തിന സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ സൊഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ പൊതു സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു.
മനോജിനെ രാമചന്ദ്രൻ താനൂർ പൊന്നാട അണിയിച്ചു. ബാത്തിന സൗഹൃദ വേദിയുടെ സ്നേഹോപഹാരം സുനിൽ കുമാർ കൈമാറി. ബിന്ദു ടീച്ചർക്കുള്ള മൊമെന്റോ രാജേഷ് കെ വി, ടീച്ചറുടെ അഭാവത്തിൽ മനോജിന് നൽകികൊണ്ട് നിർവഹിച്ചു.
പ്രവാസ ജീവതത്തിൽ ഒരു മനുഷ്യൻ എങ്ങനെ ആകണം തന്റെ പ്രവർത്തനം, എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടും വിധത്തിൽ ഇടപെടണം, എന്ന് കാണിച്ചു തന്ന ഒരു വ്യക്തിത്വവും, നല്ല സംഘാടകനും ആയിരുന്നു മനോജ് കുമാറെന്ന് അനുമോദന യോഗത്തിൽ, ആമുഖ പ്രസംഗം നടത്തിയ, സൊ ഹാർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അദ്ധ്യാപകൻ, ഡോക്ടർ റോയ് പി വീട്ടിൽ പറഞ്ഞു.
'കരുണയും, സഹാനുഭൂതിയും കൊണ്ട് ഏവരുടെയും മനസ്സിൽ ഇടം നേടിയ മനോജ് കുമാറിന്റെ മടക്കം ബാത്തിന മേഖലയ്ക്ക് വരുത്തുന്ന വിടവ് വളരെ വലുതായിരിക്കും' എന്ന് മലയാള
മിഷൻ പ്രസിഡണ്ട് സുനിൽ കുമാർ പറഞ്ഞു.
പ്രവാസി ക്ഷേമനിധി ബോർഡ് മെമ്പർ വിൽസൺ ജോർജ്, ബാത്തിന സൗഹൃദ വേദി കൺവീനർ രാമചന്ദ്രൻ താനൂർ, സെക്രട്ടറി രാജേഷ് കെ.വി, പ്രസിഡണ്ട് തമ്പാൻ തളിപ്പറമ്പ, മുരളി കൃഷ്ണൻ, ഡോക്ടർ ഗിരീഷ് നാവത്ത്, സിറാജ് തലശ്ശേരി, ഡോക്ടർ ആസിഫ്, സുനിൽ മാസ്റ്റർ, സജീഷ് ജി ശങ്കർ, ഹസിത, ലിൻസി, ഫറ ഫാത്തിമ എന്നിവർ അനുമോദന യോഗത്തിൽ സംസാരിച്ചു.
സൊഹാർ മലയാളി സംഘം, ഏറ്റെടുത്തു നടത്തുന്ന, എല്ലാ പ്രവർത്തനത്തിനും, അതിന്റെ പ്രസിഡണ്ട് എന്ന നിലയിൽ മുൻ നിരയിൽ ഉണ്ടായിരുന്നു മനോജ്, എന്ന് മലയാളി സംഘം സെക്രട്ടറി വാസുദേവൻ പിട്ടൻ പറഞ്ഞു.
ചെറിയ ഒരു പോളിക്ലിനിക്കിൽ നിന്ന് വലിയ ഒരു ആശുപത്രിയായി മാറ്റുന്നതിൽ മാനേജ് മെന്റിന്റെ കൂടെ പ്രവർത്തിച്ച് പൂർണതയിൽ എത്തിച്ചതിൽ മനോജിന്റെ പങ്ക് വിസ്മരിക്കാൻ പറ്റാത്തതാണെന്നും, എല്ലാ വിഭാഗം ആളുകളോടും ഒരേപോലെ പെരുമാറുകയും, കൂടെ നിർത്തുകയും ചെയ്യുന്ന സ്വഭാവത്തിനുടമയായിരുന്നു മനോജ് എന്ന് സാമൂഹ്യ പ്രവർത്തകൻ വാസുദേവൻ അസ്സഫ പറഞ്ഞു.
മനോജിന്റെ ഭാര്യയും, മലയാളം മിഷൻ അധ്യാപികയും ആയ, ബിന്ദു ടീച്ചർക്കുള്ള മൊമെന്റോ വേദിയിൽ നൽകി. ഏവരുടെയും സ്നേഹ പ്രകടനത്തിനും, അനുമോദ നത്തിനും, ഉള്ള മറുപടിയും സ്നേഹവും മനോജ് രേഖപെടുത്തി.
മലയാളി സംഘം, യുവജനോത്സവത്തിൽ കലാ തിലകം നേടിയ, ദിയ ആർ നായർ കവിതാലാപനം നടത്തി. ബാത്തിന സൗഹൃദ വേദി പ്രവർത്തകർ പരിപാടി നിയന്ത്രിച്ചു.
എൻലൈറ്റ് മീഡിയക്കുവേണ്ടി, സൊഹാറിൽനിന്നും റഫീഖ് പറമ്പത്ത്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.