Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2024 10:17 IST
Share News :
ഭക്തി ഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.
ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു.
ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്‌നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് കെ ജയന്‍ കെ ജെ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു.
ഏപ്രില്‍ 16-നായിരുന്നു കെ ജി ജയന്‍ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും. തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്രീകോവില്‍ നട തുറന്നു…., വിഷ്ണുമായയില്‍ പിറന്ന വിശ്വ രക്ഷക…, രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ… തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങള്‍. സംഗീത ജീവിതത്തിന്റെ 63-ാം വര്‍ഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറില്‍ കെ ജി ജയന്‍ നവതി ആഘോഷിച്ചിരുന്നു.
അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത നേട്ടങ്ങളെ കുറിച്ചും നടന്‍ ഓര്‍മ്മിക്കുന്നു. ഇതിനിടെ അച്ഛന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് ഓടിയെത്തിയ നടന്റെ ജീവിത പങ്കാളി ആശയുടെ വികാര നിര്‍ഭരമായ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആശയ്‌ക്കെതിരെ പരിഹാസ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെയും മനോജ് കെ ജയന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.