Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 13:12 IST
Share News :
കടുത്തുരുത്തി: വിദ്യാഭ്യാസ രംഗത്തും സാമൂഹിക സാമുദായിക ആതുര സേവന രംഗത്തും ഉൾപ്പെടെ സമസ്ത മേഖലയിലും ഒരേ പോലെ പ്രവർത്തിച്ച മന്നത്ത് പത്മനാഭൻ കേരള വികസനത്തിന് അടിത്തറ പാകിയ യഥാർത്ഥ കർമ്മയോഗിയായിരുന്നെന്ന് NSS നായക സഭാംഗം പന്തളം ശിവൻകുട്ടി പറഞ്ഞു. വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന ബൃഹദ് പരിപാടിയുടെ ഭാഗമായി നടത്തിയ ഞീഴൂർ മേഖലാ നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. NSS വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിച്ചു.
ഇതിഹാസ തുല്യമായ ജീവിതത്തിലൂടെ കേരളീയ സാമൂഹിക ക്രമത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ ജീവിതം പുതുതലമുറക്ക് മാതൃകയാക്കുവാൻ കഴിയുന്ന അതിവിപുലമായ കർമ്മ പദ്ധതിയാണ് മന്നം നവോത്ഥാന സൂര്യൻ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു. മേഖലയിലെ എട്ട് കരയോഗങ്ങളിൽ നിന്നായി കുട്ടികളും വനിതകളുമടക്കം എത്തിച്ചേർന്ന സമുദായാംഗങ്ങളെ കൊണ്ട് സമ്മേളന വേദിയായ കമ്യുണിറ്റി ഹാൾ തിങ്ങി നിറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ശക്തി പ്രകടനവും നടത്തി. നട്ടുച്ച വെയിലിനെപ്പോലും അവഗണിച്ച് നൂറ് കണക്കിനാളുകൾ പ്രകടനത്തിൽ പങ്കെടുത്തു . വടക്കേന്നിരപ്പ്, ഞീഴൂർ ഇലഞ്ഞിപ്പിള്ളി, മരങ്ങോലി, കാട്ടാമ്പാക്ക്
ചായമ്മാവ്, കുറുമാപ്പുറം
,തിരുവമ്പാടി എന്നീ കരയോഗങ്ങളിൽ നിന്നുള്ളവരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
സമ്മേളനത്തിൽ NSS അസിസ്റ്റൻ്റ് രജിസ്ട്രാർ വി ഉണ്ണികൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ നായർ, എൻ പത്മനാഭപിള്ള, സി പി നാരായണൻ നായർ, പി ഡി രാധാകൃഷ്ണൻ, കെ ജയലക്ഷ്മി, ഏ അരുൺ, ശ്രീലേഖ മണിലാൽ, ശ്രീകല ദിലീപ്, എസ് മുരുകേശ് , ജി ജി മധു തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.