Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 17:23 IST
Share News :
കടുത്തുരുത്തി: രാഷ്ട്ര പുരോഗതിക്കായി ജീവിതം സമർപ്പിച്ച മഹാത്മാവായിരുന്നു മന്നത്ത് പത്മനാഭനെന്ന് എൻ.എസ്സ് എസ്സ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് പറഞ്ഞു.
വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി ഞീഴൂർ മേഖലാ നായർ സമ്മേളനത്തിന് മുന്നോടിയായി നടന്ന
വിളംബരജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 336-ാം നമ്പർ NSS കരയോഗം വക പാട്ടുപുര ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന
ജാഥ യൂണിയൻ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ജാഥക്ക് മേഖലയിലെ എല്ലാ കരയോഗങ്ങളിലും സ്വീകരണം നൽകി. എൻ എസ് എസ് നേതാക്കളായ എൻ പത്മനാഭ പിള്ള, അഖിൽ ആർ നായർ, സി പി നാരായണൻ നായർ, പി ഡി രാധാകൃഷ്ണൻ, ഏ അരുൺ, ശ്രീകല ദിലീപ്, സന്തോഷ് ബാബു, ജി ജി മധു തുടങ്ങിയവർ വിവിധ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.
വിളംബര ജാഥ കടന്ന് പോയ കരയോഗ മന്ദിരത്തിന് മുൻപിൽ മന്നത്താചാര്യന്റെ ചിത്രത്തിന് മുന്നിൽ ഭദ്രദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തിയാണ് സ്വീകരണം ഒരുക്കിയിരുന്നത്.
രാവിലെ 9 മണിക്ക് NSS കരയോഗം വടക്കേന്നിരപ്പിൽ നിന്നാരംഭിച്ച് ഇലഞ്ഞിപ്പിള്ളി ,മരങ്ങോലി ,ഞീഴൂർ,കാട്ടാമ്പാക്ക്
ചായമ്മാവ് ,കുറുമാപ്പുറം ,
തിരുവമ്പാടി എന്നിവിടങ്ങൾ സഞ്ചരിച്ച് ഞീഴൂർ ടൗണിൽ സമാപിച്ചു. ഇന്ന് (29/12/2024) നടക്കുന്ന ഞീഴൂർ മേഖലാ നായർ സമ്മേളനം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അധ്യക്ഷത വഹിക്കും. NSS അസിസ്റ്റൻ്റ് രജിസ്ട്രാർ വി ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർ പ്രസംഗിക്കും
Follow us on :
Tags:
More in Related News
Please select your location.