Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സായി സഞ്ജീവനി ഏർപ്പെടുത്തിയ പ്രഥമ സായികൃപ കലാ പുരസ്ക്കാരം മണലൂർ ഗോപിനാഥന്

09 Oct 2024 19:43 IST

- MUKUNDAN

Share News :

ഗുരുവായൂർ:ക്ഷേത്രകലകളുടെ പ്രചരണത്തിനും,വികസത്തിനുമായി സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾക്കായി സായി സഞ്ജീവനി ഏർപ്പെടുത്തിയ പ്രഥമ സായികൃപ കലാ പുരസ്ക്കാരത്തിന് മണലൂർ ഗോപിനാഥ്(ഓട്ടൻതുള്ളൽ) അർഹനായി.പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഗുരുമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം.ഓട്ടൻതുള്ളലിനെ കുറിച്ച് സ്കോട്ട്ലാൻ്റ് ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ പ്രബന്ധമവതരിപ്പിച്ചതും,പകർന്നാട്ടം എന്ന പദ്ധതിയിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഈ ക്ഷേത്രകലയെ അടുത്തറിയാൻ അവസരമുണ്ടാക്കിയതും പുരസ്ക്കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ പുരസ്ക്കാര സമർപ്പണം നടക്കും.

Follow us on :

More in Related News