Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം മഞ്ചേരിയിൽ 2.655 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ

30 Sep 2024 19:05 IST

- Jithu Vijay

Share News :

മലപ്പുറം : മഞ്ചേരിയില്‍ 2.655 ഗ്രാം മെത്താംഫിറ്റമിനുമായി നിസാര്‍ (48) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ജിനീഷ് ഇ യുടെ നേതൃത്വത്തിലുള്ള മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ സംഘവും, മലപ്പുറം എക്സൈസ് ഇന്‍റലിജന്‍സ് ആൻഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എക്സൈസ് ഇന്‍സ്പെകടര്‍ ടി ഷിജുമോന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.


മലപ്പുറത്ത് നടന്ന പരിശോധനയിൽ

ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡിലെ അംഗമായ സിവില്‍ എക്സൈസ് ഓഫീസർ അഖില്‍ദാസ്, മഞ്ചേരി എക്സൈസ് സർക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആസിഫ് ഇക്ബാല്‍, സിവില്‍ എക്സൈസ് ഓഫീസർമാരായ വിനില്‍ കുമാർ.എം, സച്ചിൻദാസ് വി, അക്ഷയ് സി ടി എന്നിവരും ഉണ്ടായിരുന്നു.

Follow us on :

Tags:

More in Related News