Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് യാത്രികരായ കുടുംബത്തെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

22 Jan 2025 19:11 IST

WILSON MECHERY

Share News :


കൊടുങ്ങല്ലൂർ:കൊടുങ്ങല്ലൂർ പടാകുളത്തിലൂടെ 17/01/25 തിയ്യതി വൈകീട്ട് 4.15 ന് നിതീഷ് കൃഷ്ണൻ, ജീഷ്ണുവും ജിഷ്ണുവിൻ്റെ മക്കളുമൊന്നിച്ച് ബൈക്കിൽ പോകുന്ന സമയം ബൈക്ക് തടഞ്ഞു നിർത്തി ബൈക്കിൽ നിന്നും ജിഷ്ണുവിനെ പിടിച്ചു വലിച്ച് താഴെയിട്ട്, കരിങ്കല്ലു കൊണ്ട് മുഖത്തിടിക്കുകയും കൈകൾ കൊണ്ട് ഇടിക്കുകയും, കരിങ്കല്ലു കൊണ്ട് നിതീഷിനെ ഇടതു ചെവിക്ക് അടിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ  അൽത്താഫ്, S/o അൻസാരി, ആലി പറമ്പിൽ വീട്, മതിലകം എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നിതീഷ് കൃഷ്ണൻ  എന്നയാളുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. ഇൻസ്പെക്ടർ അരുൺ ബി കെയുടെ  നേതൃത്വത്തിൽ, എസ്.ഐ സാലീം, എസ്.ഐ സജിൽ, എസ് .ഐ രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനിൽ, സുബീഷ്, ഡാൻസാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാർ, ലിജു, ബിജു, നിഷാന്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂർ, മതിലകം, നെടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണകേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അൽത്താഫ്.

Follow us on :

More in Related News