Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 12:15 IST
Share News :
മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി ഏറ്റുവാങ്ങിയത് ഉരുൾപൊട്ടൽ തകർത്ത വയനാടിനെ ഓർത്തുകൊണ്ട്. വയനാട്ടിലെ ദുരന്തബാധിതരെ എടുത്ത് പറഞ്ഞ മമ്മൂട്ടി വികാരധീനനായാണ് പുരസ്കാരവേദിയിൽ സംസാരിച്ചത്. പുരസ്കാരലബ്ധി സന്തോഷം ഉള്ളതാണെങ്കിലും വയനാടിനെ ഓർക്കുമ്പോൾ തനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. ദുരിതം അനുഭവിക്കുന്ന വയനാടിനും അവിടുത്തെ സഹോദരങ്ങൾക്കൊപ്പമാണ് താനെന്നും, അതേസമയം വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർഥനയും സഹായവും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മലയാളത്തിലെ മികച്ച നടനുള്ള പുരസ്‍കാരം നേടിയത്. 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മമ്മൂട്ടി മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടി. ഇതോടെ 1980 മുതൽ അഞ്ച് ദശാബ്ദങ്ങളിലും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു നടനായി മമ്മൂട്ടി മാറി. ഈ റെക്കോർഡ് നേടിയ ഇന്ത്യൻ നടൻ കൂടിയായി മമ്മൂട്ടി . തമിഴിൽ വിക്രമും തെലുങ്കിൽ നാനിയും കന്നഡയിൽ രക്ഷിത് ഷെട്ടിയുമാണ് മികച്ച ഇത്തവണത്തെ നടന്മാർക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയത്
Follow us on :
Tags:
More in Related News
Please select your location.