Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 18:24 IST
Share News :
കോഴിക്കോട് : കേരള ലിറ്ററെച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിൽ ഫ്രാൻസിസ് ഇട്ടിക്കോരയുടെ ചുരുളുകൾ അഴിച്ച് ടി. ഡി രാമകൃഷ്ണൻ. ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെയും അധികാരം നിഷേധിക്കപ്പെട്ടവരുടെയും ചരിത്രം രേഖപ്പെടുത്തുന്നതാണ് ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ ഉദ്ദേശം. അധികാരത്തിനെതിരെ സ്ത്രീകളെയും സ്ത്രീശരീരത്തെയും മുൻനിർത്തികൊണ്ടുള്ള പ്രതിരോധമാണ്. എല്ലാ തരം യുദ്ധത്തിലും അടിച്ചമർത്തലുകളിലും ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ഫ്രാൻസിസ് ഇട്ടികോര എന്ന നോവലിനെ ചൂണ്ടികാട്ടി പറഞ്ഞു.
എഴുത്ത് തന്നെയാണ് തന്റെ സാമൂഹിക പ്രവർത്തനമെന്നും എഴുത്തിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന അതിസൂക്ഷ്മമായ പ്രശ്നങ്ങളെ മനുഷ്യരിലേക്ക് എത്തിക്കുന്നത് ഒരു രാഷ്ട്രിയ പ്രവർത്തനമായി കാണുന്നു എന്നും മനുഷ്യന്റെ സമാധാനത്തിനുള്ള പോരാട്ടത്തിൽ കൂടെ നിലനിൽക്കുന്നതാണ് ഒരു എഴുത്തുകാരന്റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ ചലച്ചിത്രമാകുകയാണെങ്കിൽ ആരെയാണ് നടനാക്കുക എന്ന ചോദ്യത്തിന് ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടിയെ സങ്കല്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് ഇട്ടികൊരയുടെ രണ്ടാം ഭാഗം കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ എന്ന നോവലിന്റെ അവസാനഘട്ടത്തിലാണെന്നും 2025ൽ തന്നെ പുറത്തിറക്കുമെന്നും ചർച്ചയിൽ എഴുത്തുകാരൻ പ്രഖ്യാപിച്ചു.
Follow us on :
More in Related News
Please select your location.