Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 10:37 IST
Share News :
മസ്‌ക്കറ്റ്: മലയാള സാഹിത്യ ചരിത്രത്തിൽ പ്രൗഢമായൊരധ്യായം എഴുതിച്ചേർത്ത മലയാളിയുടെ പ്രിയ കഥാകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനയോഗം സംഘടിപ്പിച്ചു.
മസ്ക്കറ്റിലെ സി ബി ഡിയിലുള്ള അൽ ബാജ് ബുക്ക്സിൽ വച്ച് ഡിസംബർ 29 വൈകിട്ട് 8 മണിക്കാണ് ചടങ്ങ് നടന്നത്. മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. ജെ രത്‌നകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ പ്രവർത്തക സമിതി അംഗവും സാഹിത്യകാരനുമായ ഹാറൂൺ റഷീദ്, ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ് മലയാള വിഭാഗം മേധാവി ബ്രിജി സെബാസ്റ്റ്യൻ എന്നിവർ അനുശോചന പ്രഭാഷണം നടത്തി.
ഇന്ത്യൻ സ്‌കൂൾ ബി ഓ ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ പി നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ വിജയൻ കെ വി, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസൻ, അൽ ബാജ് ബുക്ക്സ് മാനേജിംഗ് ഡയറക്ടർ പി എം ഷൗക്കത്തലി തുടങ്ങിയവർ എം ടിയുടെ സംഭാവനകൾ അനുസ്മരിച്ചു.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജോയിൻറ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും, ജോയിൻറ് സെക്രട്ടറി രാജീവ് മഹാദേവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മലയാളം മിഷൻ അദ്ധ്യാപകരും, പഠിതാക്കളും, ഭാഷാ പ്രവർത്തകരും, സാഹിത്യ കലാ രംഗങ്ങളിലെ പ്രമുഖരുമുൾപ്പടെ മസ്ക്കറ്റിലെ സാംസ്ക്കാരിക സമൂഹം എം ടിയ്ക്ക് ആദരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.