Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അറഫാ സംഗമത്തിനിടെ മലപ്പുറം എളങ്കൂർ സ്വദേശി നിര്യാതനായി..

16 Jun 2024 12:12 IST

- ISMAYIL THENINGAL

Share News :

മക്ക (സൗദി): ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി അറഫയിൽ ഹജ്ജ് കർമ്മത്തിനിടെ നിര്യാതനായി. മലപ്പുറം ജില്ലയിലെ എളങ്കൂർ പേലേപുറം സ്വദ്ദേശി മേലേതിൽ അബ്ദുള്ള ഹാജിയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മയ്യിത്ത് ജബൽ റഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും. ഭാര്യക്കും മകനും ഒപ്പമാണ് അബ്ദുള്ള ഹാജി ഹജ്ജിന് എത്തിയിരുന്നത്.

Follow us on :

More in Related News