Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 16:10 IST
Share News :
കൊച്ചി : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള കലാപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും ക്രിയാത്മകമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ക്രോസ്-കൾച്ചറൽ സംരംഭമായ ഇന്ത്യ-ദക്ഷിണ കൊറിയ ആർട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് 2024 ഡിസംബർ 20 മുതൽ 27 വരെ തൃശ്ശൂർ മാള ജിബി ഫാമിൽ സംഘടിപ്പിക്കും. സാംസ്കാരിക വിനിമയത്തിനും സാമൂഹിക പരിവർത്തനത്തിനുമായി രൂപീകരിച്ച കൂട്ടായ്മായ കെക്കേയെല്ലം ഫൗണ്ടേഷനാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള 10 പേർ വീതം വിഷ്വൽ ആർട്ടിസ്റ്റുകൾ പരിപാടിയുടെ ഭാഗമാകും. ഒരാഴ്ച നീണ്ടുനിൽക്കുന്ന റിട്രീറ്റിൽ, കലാകാരന്മാർ സംസ്ഥാനത്തിൻ്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക പൈതൃകം, പാരമ്പര്യങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കലാപരവും സാംസ്കാരികവുമായ സമന്വയം പ്രഘോഷിക്കുന്ന സൃഷ്ടികൾ പരിപാടിയുടെ ഭാഗമായി സൃഷ്ടിക്കും.
കലയിലൂടെ സാംസ്കാരിക സംവാദം
ഇന്ത്യ-ദക്ഷിണ കൊറിയ ആർട്ട് എക്സ്ചേഞ്ച് പ്രോജക്റ്റ് ക്രോസ്-കൾച്ചറൽ കലാപ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ധാരണ വളർത്തുന്നതിനും. കലയുടെ പരിവർത്തന ശക്തിയെ ആസ്വാദകരിലേക്കിതിക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഇതിൽ പങ്കെടുക്കുന്ന കലാകാരന്മാർ മാള, കൊടുങ്ങല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലെ കേരളത്തിൻ്റെ പ്രധാനപ്പെട്ട പൗരാണിക ഇടങ്ങൾ സന്ദർശിക്കും കൂടാതെ കഥകളി, ഭരതനാട്യം തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങളുടെ പ്രകടനങ്ങൾ ആസ്വദിക്കുകയും കേരളത്തിന്റെ തനത് കലകളെ അടുത്തറിയുന്നതിന് അവസരമൊരുക്കും.കേരളത്തിൻ്റെ പാചക പൈതൃകവും പ്രകൃതിരമണീയവുമായ പ്രകൃതിദൃശ്യങ്ങളുമായി ഇടപഴകാനുള്ള വേദികൂടി ഈ പരിപാടി സൃഷ്ടിക്കും.
ഏഷ്യയിലുടനീളം കലാപരമായ ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്ന പരിപാടിയായ മ്യൂസിയം ഓഫ് ആർട്ട് വൂമയുടെ ഏഷ്യ ആക്‌സിസ് പ്രോജക്‌റ്റുമായി സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും കലാകാരന്മാരെ ഒരു കുടക്കീഴിൽ കൊണ്ട് വന്നു പരസ്പരം മനസ്സിലാക്കുന്നതിലൂടെ ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നതിന് ഈ പദ്ധതി സഹായിക്കും.
Follow us on :
Tags:
More in Related News
Please select your location.