Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം ; മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്.

26 Feb 2025 13:37 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്. ഇന്ന് അവസാനത്തെ ‘ഷാഹി സ്നാൻ’ ആഘോഷിക്കാനാണ് ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നത്. കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിച്ചു. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.


2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്ത‌ർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍.


മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം. ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. 15,953 മെട്രിക് ടണ്‍ മാലിന്യം കുംഭമേള മേഖലയില്‍ നിന്ന് ഇതുവരെ നീക്കം ചെയ്‌തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.

Follow us on :

More in Related News