Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഐസിസി ഇൻകാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

21 Jul 2025 00:49 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ ഒഐസിസി ഇൻകാസ് കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇൻകാസ് കോട്ടയം പ്രസിഡന്റ് മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിലാണ് യോഗം ചേർന്നത്. ജനറൽ 

സെക്രട്ടറി ജോമോൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉമ്മൻ ചാണ്ടിയുമായുള്ള അദ്ദേഹത്തിന്റെ ഓർമകൾ പങ്കിട്ട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ജില്ലകളെ പ്രതിനിധികരിച്ച് ഭാരവാഹികൾ സമൂഹത്തിലെ വിവിധ സംഘടനാ നേതാക്കൾ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചത് ഏവർക്കും ഹൃദ്യാനുഭവമായി.

ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ എല്ലാവരോടും കോട്ടയം ട്രഷറർ ബിജു നന്ദി പറഞ്ഞു .


Follow us on :

More in Related News