Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2026 11:42 IST
Share News :
തിരുവനന്തപുരം:- ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിശാഗന്ധിയിൽ നടന്ന സ്നേഹാകാശം മൾട്ടിമീഡിയ അവതരണം കാഴ്ചക്കാരിൽ ഗൃഹാതുരത സമ്മാനിച്ച് അരങ്ങേറി. കേരളീയരുടെ ലോക പ്രവാസജീവിതം പ്രമേയമാക്കിയ ദൃശ്യവിരുന്നിൽ എം.മുകുന്ദന്റെ പ്രവാസം കഥയുടെ ഹസ്ര്വ ദൃശ്യാവിഷ്കാരം, ഇന്ത്യൻ ചലച്ചിത്രങ്ങളിൽ വിവിധ കാലങ്ങളിലുള്ള ജനപ്രിയ പ്രവാസഗാനങ്ങളുടെ നൃത്താവതരണങ്ങൾ, സൂഫി, ഫ്ലെമിംഗോ, ഐറിഷ് തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കോറിയോഗ്രഫി, പ്രവാസ ചരിത്രത്തിന്റെ എ.ഐ ദൃശ്യങ്ങളോട് കൂടിയ സ്ക്രീൻ ദൃശ്യങ്ങൾ, കഥകളി, മോഹിനിയാട്ടം ,സംഗീത ഗ്രാഫിക്സ് തുടങ്ങിയവ ഉൾച്ചേർത്ത അവതരണമായിരുന്നു സ്നേഹാകാശത്തിൻ്റേത്.നാടക - ചലച്ചിത്ര സംവിധായകൻ ഡോ.പ്രമോദ് പയ്യന്നൂരാണ് സ്നേഹകാശത്തിന്റെ ആശയവും ആവിഷ്കാരവും നിർവഹിച്ചത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നർത്തകി സിത്താര ബാലകൃഷ്ണൻ, കോറിയോഗ്രാഫറും നടന്മാരുമായ ഫിറോസ് ഖാൻ, ഷൈജു ഷാഡോസ്, നാട്യവേദയിലേയും ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേയും കുട്ടികൾ തുടങ്ങി വിവിധ കലാരംഗങ്ങളിലെ നൂറോളം കലാപ്രതിഭകളും സ്നേഹകാശത്തിന്റെ വേദിയിലെത്തി.
Follow us on :
Tags:
More in Related News
Please select your location.