Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വായ്പ തിരിച്ചടവ്; ജപ്തി നടപടിക്ക് അധികൃതർ എത്തുംമുമ്പേ ഗൃഹനാഥന്റെ ആത്മഹത്യാശ്രമം.

18 Jan 2026 00:00 IST

santhosh sharma.v

Share News :

കോട്ടയം: കേരളാ ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനെ തുടർന്ന് ജപ്തിയായ വസ്തുവിൽ നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവുമായി അധികൃതർ എത്തുന്നതിന് മുമ്പ് ഗൃഹനാഥന്റെ ആത്മഹത്യാശ്രമം. ഞീഴൂർ മംഗലത്ത് കരോട്ട് സാജു തോമസ് (59) ണ് കളനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇലഞ്ഞിയിൽ പോയി കളനാശിനി വാങ്ങിയ സാജു വീട്ടിലേക്ക് വരുന്ന വഴി മരങ്ങോലിയിൽ വെച്ചാണ് വിഷം കഴിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയ്ക്ക് 2 ന് ക്കോടതി നിയോഗിച്ച കമ്മീഷൻ വീട്ടിലെത്താനിരുന്നതിനിടെയാണ് സംഭവം. കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂർ ശാഖയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരിൽ എടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെ തുടർന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന നടപടി തുടങ്ങിയത്. 

അതെ സമയം ജപ്തി നടപ്പാക്കാനായി പോയില്ലെന്നും പലിശയിൽ ഇളവ് നൽകി വായ്പ തിരിച്ചടക്കാൻ കൂടുതൽ സമയം നൽകാൻ തയ്യാറായിരുന്നെന്നും കേരള ബാങ്ക് ഞീഴൂർ ശാഖാ മാനേജർ പറഞ്ഞു.


Follow us on :

More in Related News