Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Dec 2024 18:54 IST
Share News :
കടുത്തുരുത്തി :ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന "ലോയേഴ്‌സ് റൈറ്റ് പ്രൊട്ടക്ഷൻ ഡേ" ലോയേഴ്‌സ് കോൺഗ്രസ് വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. "ലോയേഴ്‌സ് റൈറ്റ് പ്രൊട്ടക്ഷൻ ഡേ " പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് സോമൻ അദ്ധ്യഷത വഹിച്ചു. ഉദ്ഘാടനം കർമ്മം ഐ എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ.സി ജോസഫ് നൂറോകരി നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. ജോർജ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അഡ്വ. സാജു വാതപ്പള്ളി മുഖ്യസന്ദേശം നൽകി.അഡ്വ :കെ. പി ശിവജി , അഡ്വ. ജോബി ദാസ് . ഷീബാ കെ. വി, അഡ്വ :കെ. ജി . ധന്യ .പി. എ സുധിരൻ, വി സമ്പത്തകുമാർ, കെ സനീഷ്‌കുമാർ, സുരേഷ്‌കുമാർ,പി. എൻ സുധർശൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസ്(ജേക്കബ് )സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എം ജോർജ് കപ്പളികണ്ടം ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.അഡ്വ.എൻ. ഹരിമോഹൻ നന്ദി പ്രകാശനം നടത്തി.
Follow us on :
Tags:
More in Related News
Please select your location.