Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് അയച്ചിരിക്കുന്നത് 70 പേരെ, താരത്തിന്റെ സുരക്ഷ ശക്തമാക്കി: ഒരാള്‍ പിടിയില്‍

17 Oct 2024 11:02 IST

- Shafeek cn

Share News :

മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നവി മുംബൈ പോലീസും ഹരിയാന പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഒരാള്‍ പിടിയില്‍. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് ഒരാളെ അറസ്റ്റ് ചെയ്തത്. സുഖ എന്ന പ്രതിയെ നവി മുംബൈയിലേക്ക് കൊണ്ടുപോയി . വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.


സല്‍മാന്‍ ഖാനെ നിരീക്ഷിക്കാന്‍ ലോറന്‍സ് ബിഷ്ണോയ് 70 പേരെ അയച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. അതേസമയം, താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

Follow us on :

More in Related News