Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2025 11:49 IST
Share News :
കുന്നംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സജിത്തിനെ ആക്രമിച്ച കേസിൽ ഇന്നലെ നാലു പൊലീസുകാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പ്രതിഷേധം തണുക്കിവ്വ.നാലു പൊലീസുകാരെയും സസ്പെൻഡ് ചെയ്തെങ്കിലും പുറത്താക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും. പൊലീസുകാരുടെ വീട്ടിലേക്ക് മാർച്ച് ആണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കെ സി വേണുഗോപാൽ പരുക്കേറ്റ വി എസ് സുജിത്തിനെ നേരിൽ കാണും.
പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങിയിട്ടുണ്ട്. എന്നാൽ മുഴുവൻ പൊലീസുകാരെയും പിരിച്ചുവിടണമെന്നാണ് മർദനമേറ്റ സുജിത്തും പ്രതിപക്ഷനേതാവും ആവശ്യപ്പെടുന്നത്. എസ്ഐ നൂഹ്മാൻ, സീനിയർ സിപിഒ ശശീന്ദ്രൻ, സിപിഒമാരായ സജീവൻ, സന്ദീപ് എന്നിവർക്കാണ് സസ്പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4 പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.