Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 19:41 IST
Share News :
കോട്ടയം: കെ.എസ്.സി (എം) സംസ്ഥാന ദ്വിദിന ക്യാമ്പ് വെളിയന്നൂരിലെ ഇ- നാട് ക്യാമ്പസിൽ തുടക്കമായി. ക്യാമ്പിന് തുടക്കം കുറിച്ച് കോട്ടയം ഇടനാട് കാമ്പസ്സിൽ സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പിൽ പതാക ഉയർത്തി. ദ്വിദിനക്യാമ്പ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അധ്യക്ഷത വഹിച്ചു. പാർലമെൻ്ററി പാർട്ടി ലീഡറും ജലവിഭവ വകുപ്പ് മന്ത്രിയുമായ ശ്രീ.റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പതിനാല് ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്ന ക്യാമ്പിൽ പാർട്ടി എം.എൽ.എ മാർ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവരും പങ്കെടുക്കും.
Follow us on :
More in Related News
Please select your location.