Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപൂര്‍വ്വനേട്ടം സ്വന്തമാക്കി കോഹ്‌ലി : തകർത്തത് സച്ചിന്റെ റെക്കോർഡ്

05 Mar 2025 11:29 IST

Shafeek cn

Share News :

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ്വ റെക്കോര്‍ഡ്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ അര്‍ധസെഞ്ചുറി ഐസിസി ടൂര്‍ണമെന്‍റുകളിലെ കോഹ്‌ലിയുടെ 24-ാമത് 50 പ്ലസ് സ്കോറാണ്.


അതേസമയം 58 ഇന്നിംഗ്സുകളില്‍ 23 തവണ അമ്പതോ അതിലധികമോ റണ്ണെടുത്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോഹ്‌ലി പിന്നിലാക്കിയത്. 53 ഇന്നിംഗ്സിൽ നിന്നാണ് കോലി ഈ റെക്കോർഡ് സ്വന്തമാക്കിയത്. രോഹിത് ശര്‍മ (42 ഇന്നിംഗ്സില്‍ 18), കുമാര്‍ സംഗാക്കര (56 ഇന്നിംഗ്സില്‍ 17), റിക്കി പോണ്ടിംഗ് (60 ഇന്നിംഗ്സില്‍ 16) എന്നിവരെല്ലാം കോഹ്‌ലിക്ക് പിന്നിലാണ്.


കൂടാതെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലായി. 2013-2017 കാലയളവില്‍ 10 മത്സരങ്ങളില്‍ നിന്ന് ശിഖര്‍ ധവാന്‍ നേടിയ 701 റണ്‍സാണ് കോഹ്‌ലി ഇന്ന് മറികടന്നത്. ഇതോടെ കോഹ്‌ലി ഐസിസി ഏകദിന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച താരമാകുന്നവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ(8), ഗ്ലെന്‍ മക്‌ഗ്രാത്ത്(8), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(10) എന്നിവരാണ് കോഹ്‌ലിക്ക് മുന്നിലുള്ളവര്‍.

Follow us on :

More in Related News