Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

19 Oct 2024 22:06 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അൽ ഖുതിലെ അൽ അസാലാ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ 1200 ലധികം ആളുകൾ പങ്കെടുത്തു. ഓണസദ്യയും കൊടുങ്ങല്ലൂർ കൂട്ടായ്മയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികളും സംഗമത്തിന് മിഴിവേകി.

കൂട്ടായ്മയിലെ 53 കലാകാരന്മാരും കലാകാരികളും ചേർന്നവതരിപ്പിച്ച 'ഒരിടം' എന്ന ദൃശ്യാവിഷ്കാരം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. കൃഷ്ണരാജ് അഞ്ചാലുമ്മൂട് ആണ് ഒരിടം കൂട്ടായ്മക്കായി അണിയിച്ചൊരുക്കിയത്.

രാവിലെ 11 മണിക്ക് ഭദ്രദീപം കൊളുത്തി ആരംഭിച്ച കലാപരിപാടികൾ രാത്രി 9 മണിക്ക് അവസാനിച്ചു. കൂട്ടായ്മ പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലബീഷ് കൂട്ടായ്മയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സുനിൽ കാട്ടകത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അൻസാർ കുഞ്ഞുമൊയ്തീൻ, ബിജു അയ്യാരിൽ, മുജീബ് മജീദ്, വാസുദേവൻ തളിയറ, കൃഷ്ണകുമാർ തുടങ്ങിയർ പരിപാടികൾക്ക് നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News