Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 11:56 IST
Share News :
പരപ്പനങ്ങാടി : എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ ഒരേ പ്രസവത്തിൽ ജനിച്ച ഉള്ളണം തയ്യിലപ്പടി സ്വദേശികളായ മാളിയേക്കൽ മാരാത്തൊടി നൗഷാദ് - സജ്ന ദമ്പതികളുടെ മക്കളായ മിൻഹ, മിസ്ബ, മിസ്ന സഹോദരിമാർ ഇനിയും ഒരുമിച്ച് പഠിക്കും.
പ്ലസ് വൺ സയൻസ് ഗ്രൂപ്പിന് ചേരാനാണ് ഇവർക്ക് ആഗ്രഹം. നിയാസ് പുളിക്കലകത്ത് ചെയർമാനും ജയപ്രകാശ് അധികാരത്തിൽ കൺവീനറുമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ഇവർക്ക് തുടർപഠനത്തിനുള്ള സഹായം നൽകും. ഇതിന് മുന്നോടിയായി പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇവർ ട്യൂഷന് ചേർന്നു. അഡ്മിഷൻ ചടങ്ങിൽ പ്രിൻസിപ്പൽ അനൂപ് അലക്സ്, അധ്യാപകരായ എ.വി. ഫവാസ്, ആതിര, അഫ്‌നാസ് ബിൻ അയ്യൂബ്, താര, ടി.ആർ.ശൈലജ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.