Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, വന്ദനം വയോജന ക്ലബ്ബും, ലയൺസ് ക്ലബ്ബ് ചൗക്കയും ചേർന്നൊരുക്കിയ വയോജനോത്സവം

01 Oct 2024 19:01 IST

- WILSON MECHERY

Share News :

കോടശ്ശേരി:

കോടശ്ശേരി പഞ്ചായത്തും, കോടശ്ശേരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും, വന്ദനം വയോജന ക്ലബ്ബും, ലയൺസ് ക്ലബ്ബ് ചൗക്കയും ചേർന്നൊരുക്കിയ വയോജനോത്സവം 2024 കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് നിർവഹിച്ചു. ചൗക്ക ലയൻസ് ക്ലബ്ബിന്റെയും ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ചൗക്ക പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ചെക്കപ്പ് നടത്തുകയുണ്ടായി. കോടശ്ശേരി പഞ്ചായത്തിൽ 20 വാർഡുകളിലെ വയോജനങ്ങൾ തമ്മിലുള്ള കലാ മത്സരത്തിൽ. വന്ദനം വയോജന ക്ലബ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ജോൺസൺ കോലംകണ്ണി മുഖ്യാതിഥിയായിരുന്നു. സമാപനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരു മഠത്തിൽ നിർവഹിച്ചു. വിൻസന്റ് മണവാളൻ, രാജു കലാലയം എന്നിവരെ ചടങ്ങിൽ ആദരിക്കുകയുണ്ടായി

Follow us on :

More in Related News