Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെഎംസിസി ജഅലാൻ ബൂ അലി ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

20 May 2025 14:21 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കെഎംസിസി ജഅലാൻ ബൂ അലി ഏരിയയുടെ 2025-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ട് സത്താർ എടി, ജനറൽ സെക്രട്ടറി റഈസ് കിണവക്കൽ, ട്രഷറർ അൻവർ സാദാത്ത് നാദാപുരം, വൈസ് പ്രസിഡണ്ട്മാർ നൗഷാദ് ബൂ, സലിം മാച്ചേരി, അഫ്സൽ നാദാപുരം, അനസ് പി പി, സക്കീർ വി, നവാസ് പൊന്നാനി, ജോയിൻ സെക്രട്ടറിമാർ ജംഷീർ വെട്ടം, നാസർ കെ ടി, ഹൈദരലി, റഷീദ് മടക്കൽ, നിഷാദ് എൻ കെ, അബ്ദുൽ നാസർ എന്നിവരെ തിരഞ്ഞെടുത്തു. 

അഡ്വൈസറി ബോർഡ് ചെയർമാനായി മഹ്മൂദ് കരിയാട് കൺവീനറായി ഉമർ വയനാട് എന്നിവരെയും, മീഡിയവിങ് ചെയർമാനായി അബ്ദുൽ റാസിക് യമാനിയെയും കൺവീനറായി അബ്ദുൽഹമീദ് ഹുദവിയെയും യോഗം തിരഞ്ഞെടുത്തു. 

അൻവർ സാദത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ടേണിംഗ് ഓഫീസർ കൂടിയായ മസ്കറ്റ് കെഎംസിസി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. സത്താർ എടി റിപ്പോർട്ട് അവതരിപ്പിച്ചു. ജംഷീർ വെട്ടം സ്വാഗതവും റഷീദ് മടക്കൽ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News