Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 18:29 IST
Share News :
പേരാമ്പ്ര:ആലപ്പുഴയിൽ വെച്ച് നടന്ന ഈ വർഷത്തെ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ അധ്യാപകർക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തിൽ പേരാമ്പ്ര എച്ച് എസ് എസ് ലെ അദ്ധ്യാപകനായ എസ്.വിനീതിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം.വിവിധ ജില്ലകളിലെ മുപ്പതോളം . മത്സരാർത്ഥികളിൽ നിന്നുമാണ് ഒന്നാം സ്ഥാനം നേടിയെടുത്തത്. ഒമ്പതാം ക്ലാസിലെ ഗുരുത്വാകർഷണം എന്ന പാഠഭാഗത്തിലെ അപകേന്ദ്രബലവും
അഭികേന്ദ്രബലവും വളരെ ലളിതമായി വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുന്ന ഉപകരണങ്ങളാണ് നിർമ്മിച്ചത്.വളരെ ചിലവ് കുറഞ്ഞ രീതിയിൽ പ്രാദേശികമായിലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ ഉപകരണങ്ങളാണ് ഇദ്ദേഹത്തെ സമ്മാനാർഹനാക്കിയത്.
മുൻവർഷങ്ങളിലും ഇതേ മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള അവസരവും ഇതോടെ അദ്ദേഹത്തിന് ലഭിച്ചു. കുന്നമംഗലം ശ്രീഭവനിൽ ശങ്കരനാരായണൻ മാസ്റ്റരുടെയും ശ്രീജയുടെയും മകനാണ്,ഭാര്യ ശ്രുതി. മകൾ മിഴി മാൻവി.
Follow us on :
Tags:
More in Related News
Please select your location.