Tue May 20, 2025 4:51 AM 1ST

Location  

Sign In

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കേരള പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഞായറാഴ്ച്ച

25 Jan 2025 14:24 IST

ENLIGHT MEDIA OMAN

Share News :

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍, കേരള പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചാവക്കാട് ഇ എം.കെ. സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ ജനുവരി 26 ഞായറാഴ്ച്ച രാവിലെ 9:30 ന് നടക്കുന്ന കേരള പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ ക്യാമ്പ് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇല്യാസ് ബാവു, കണ്‍വീനര്‍ രാജന്‍ മാക്കല്‍ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇ എം കെ ഇ ഗ്രൂപ്പ് എം.ഡി. എം.എ. ഷാനവാസ് മുഖ്യാതിഥിയായിരിക്കും. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ബുഷറ ലത്തീഫ് അടക്കമുള്ള മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

പ്രവാസി ക്ഷേമനിധി സംബന്ധമായി അറിയാത്ത നിരവധി പ്രവാസികള്‍ നമ്മുക്കിടയിലുണ്ട് 60 വയസ് തികയാത്തവര്‍ക്ക് ക്ഷേമ നിധിയില്‍ അംഗമാവാം. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:00 മണിവരെയാണ് റെജിസ്ട്രഷേന്‍ സമയം. റെജിസ്‌ട്രേഷന്‍ ക്യാമ്പില്‍ സർവീസ് ചാർജ് സൗജന്യമായാണ് അംഗത്വം ചേര്‍ക്കുന്നത്. 

രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലിചെയ്തവരാവണം. ബത്താക്കയും, പാസ്‌പോര്‍ട്ട് കോപ്പിയും, ആധാര്‍ കാര്‍ഡും, സർക്കാരിലേക്ക് അടക്കുവാനുള്ള തുകയും റജിസ്‌ട്രേഷനു വരുന്നവര്‍ കരുതണം. 

ഇ എം.കെ.ഗ്രൂപ്പ്, റോയല്‍ വി ഹെല്‍പ്, ദൃശ്യം ഐ കെയർ, ചാവക്കാട് ഓൺലൈൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടും പിന്തുണയോടെയും കൂടെ സംഘടിപ്പിക്കുന്ന ക്യാമ്പില്‍, പ്രവാസി ആനുകൂല്യങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്ത പ്രവാസികള്‍ അവസരം പാഴാക്കാതെ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാന്‍ ശ്രമിയ്ക്കണമെന്ന് സംഘാടകര്‍ അറീയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 90484 84044 / 75939 19073 എന്നീ മോബൈല്‍ നമ്പറുകള്‍ ബന്ധപ്പെടേണ്ടതാണെന്നും സംഘാടകര്‍ അറീയിച്ചു.

പത്രസമ്മേളനത്തില്‍ മാധ്യമ പ്രവർത്തകർക്ക് പുറമെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇല്യാസ് ബാവു, കണ്‍വീനര്‍ രാജന്‍ മാക്കല്‍ കോഡിനേറ്റര്‍ ഹരിദാസ് പാലക്കല്‍, യു.എ.ഇ.പ്രതിനിധി ജെനീഷ് സി.എം. റോയല്‍ വി ഹെല്‍പ് പ്രതിനിധി തസ്‌നി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News