Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 16:41 IST
Share News :
ചാലക്കുടി : ഇരിഞ്ഞാലക്കുട രൂപതയുടെ കേരള സഭതാരം അവാർഡ് നേടിയ പ്രസിദ്ധ വചനപ്രഘോഷകനായ ഫാ മാത്യു നായ്ക്കംപറമ്പിലിന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ സ്വീകരണം നൽകി. ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ ഉൽഘാടനം ചെയ്തു.വിൻസെൻഷ്യൽ സഭയുടെ ഉപഹാരം ഫാ. മാത്യുനായ്ക്കം പറമ്പിലിന് നൽകി ബിഷപ്പ് ആദരിച്ചു. ആത്മീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ആന്മി യാചാര്യനാണ് ഫാ. മാത്യുനായ്ക്കം പറമ്പിലെന്ന് ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ പറഞ്ഞു. കോട്ടപ്പുറം രൂപത മെത്രാൻ അംബ്രോസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക് ജോസഫ്, വിൻസെൻഷ്യൻ സഭസുപ്പീരിയർ ജനറാൾ ഫാ ജോൺ കണ്ടത്തിക്കര, പ്രൊവിൻഷ്യാൾ ഫാ പോൾ പുതുവ, ഫാ ലുക്ക് തടത്തിൽ, എം.വി തോമസ്. അഡ്വ തോമസ് ഉണ്ണിയാടൻ ,വി.ഒ. പൈലപ്പൻ, ഫാ. ഡേവീസ് പട്ടത്ത്, ഫാ ജോയി ചെമ്പകശ്ശേരി, സന്തോഷ് കരുമാത്ര, ജെയിംസ് കുട്ടി ചമ്പക്കുളം, ടി.ബിജു, ഫാ. ജോർജ്ജ് പനയ്ക്കൽ. ഫാ ആഗസ്റ്റിൻ വല്ലൂരാൻ ഫാ മാത്യു തടത്തിൽ ഫാബിനോയ് ചക്കാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.