Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 22:43 IST
Share News :
കാഞ്ഞിരപ്പള്ളി :
അസംപ്ഷൻ ഹൈ സ്കൂളിലെ കേരളപ്പിറവിദിനാഘോഷം ഇത്തവണ ഹരിത കർമ്മസേനയ്ക്കൊപ്പം ആയിരുന്നു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷിനോജ് ജോസഫ് സ്വാഗതവും പാറത്തോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ K A. സിയാദ് ആശംസയും അറിയിച്ചു. വാർഡ് പ്രതിനിധി .സിന്ധു മോഹൻ അസംപ്ഷൻ ഹൈസ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
കുട്ടികൾ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സമ്മാനങ്ങൾ നൽകി. അവർ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും കൊച്ചു കുട്ടികളോടൊപ്പം പാർക്കിൽ കളികളിൽ ഏർപ്പെടുകയും ചെയ്തു. ഇത് അവരുടെ ജീവിതത്തിലെ ഒരു നവ്യനുഭവം തന്നെയായിരുന്നു . കുട്ടികളോടൊപ്പം ചെലവഴിച്ച ഏതാനും മണിക്കൂറുകൾ തങ്ങളെ കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് അവർ പറഞ്ഞു. തങ്ങളുടെ ബാല്യ കൗമാരങ്ങളാണ് സ്കൂളിൽ എത്തിയപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയതെന്ന് അവർ അനുസ്മരിച്ചു.
എല്ലാ ദിവസവും നമ്മുടെ വീടുകളിലെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിച്ച് നമ്മുടെ നാടിനെ ശുചിത്വ സുന്ദരനാടാക്കി മാറ്റുന്ന ഹരിത കർമ്മ സേനാംഗങ്ങളെ കേരളപ്പിറവി ദിനത്തിൽ ആദരിക്കുക വഴി കുട്ടികളുടെ ഉള്ളിൽ മാലിന്യങ്ങൾ വലിച്ചെറിയേണ്ടതല്ല എന്നും അവതരം തിരിച്ച് വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നും ഉള്ള ബോധ്യം ഉണ്ടാക്കുവാൻ സാധിച്ചു
Follow us on :
More in Related News
Please select your location.