Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെസിഇഎഫ് ജില്ലാ സമ്മേളന വിളംബര ജാഥ നടത്തി

05 Apr 2025 23:11 IST

Saifuddin Rocky

Share News :

പുളിക്കൽ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ 37മത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ നടത്തി. നാളെ (ഞായറാഴ്ച)പുളിക്കൽ ആന്തിയൂർകുന്ന് റോക്ക് വ്യൂ ലോഞ്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് സമ്മേളനത്തിന് തുടക്കമാകും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുളിക്കൽ അങ്ങാടിയിൽ നടത്തിയ ജാഥക്ക്

സ്വാഗത സംഘം ചെയർമാൻ അഡ്വ:കെ. പി മുജീബ് റഹ്മാൻ, കെ സി ഇ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എം രാമദാസ്, ജില്ലാ സെക്രട്ടറി ഷിയാജ് പി. പി,ട്രഷറർ കെ. പി. അബ്ദുൾ അസീസ്, എൻ അച്ചു, കെ. വി സൈനുദ്ധീൻ, വി മുഹമ്മദ് ബഷീർ, അനീഷ് മാത്യു, കെ. പ്രീതി, സി കെ അൻവർ, പി സി ജയകുമാർ,കാസിം മുഹമ്മദ്‌ ബഷീർ, രവികുമാർ ചീക്കോട്,സത്യൻ പുളിക്കൽ, രാജാറാം പൊന്നാനി,നൗഷാദ് വളാഞ്ചേരി, ഹമീദ് പുളിക്കൽ, അരുൺ ശ്രീരാജ്, രാഹുൽ ജി നാഥ്‌,വിനോദ് ചോക്കാട്, ഷാജി ചുങ്കത്തറ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News