Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുയുഗ പ്രതീക്ഷകളുമായി കെ.എ.ടി.എഫ് എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു.

18 May 2026 16:58 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എക്സിക്യുട്ടീവ് ക്യാമ്പ് മുനിസിപ്പൽ ചെയർപേഴ്സൺ സി.പി ഹബീബ ഉദ്ഘാടനം ചെയ്തു. “പുതുയുഗം, പുതിയ പ്രതീക്ഷകൾ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്ട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.


സബ്ജില്ല പ്രസിഡണ്ട് പി.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുനീർ താനാളൂർ, സബ്ജില്ല സെക്രട്ടറി മുജാഹിദ് പനക്കൽ, ട്രഷറർ ജസീൽ കുന്നത്തുപറമ്പ്, മുജീബ് റഹ്‌മാൻ ചുള്ളിപ്പാറ, സിദ്ധീഖ് കുന്നത്തുപറമ്പ്, ഫഹദ് എടത്തനാട്ടുകര, വനിതാവിങ് നേതാക്കളായ ഹബീബ ടീച്ചർ, ഹഫ്‌സത്ത് ടീച്ചർ, ഉമ്മുകുൽസു ടീച്ചർ, ഖൈറുന്നീസ ടീച്ചർ, റഷീദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.


കേരളത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അറബി ഭാഷ പഠിക്കുന്ന സാഹചര്യത്തിൽ പ്രത്യേക അറബിക് സർവ്വകലാശാല സ്ഥാപിക്കണമെന്നും, നിയമന അംഗീകാരം ത്വരിതപ്പെടുത്തണമെന്നും, നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് അടിച്ചേൽപ്പിക്കുന്ന കെ-ടെറ്റ് നിയമം പിൻവലിക്കണമെന്നും ക്യാമ്പ് യോഗം ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തിലെ വിദ്യാഭ്യാസ വെല്ലുവിളികളും അധ്യാപക സമൂഹത്തിന്റെ പ്രതീക്ഷകളും ക്യാമ്പിൽ ഗൗരവമായി ചർച്ച ചെയ്തു.



Follow us on :

More in Related News