Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെയ്ഫിനെതിരായ ആക്രമണം: നിങ്ങൾക്ക് സംഭവിക്കുന്നതുവരെ അത് മനസ്സിലാക്കാനാകില്ല, കരീന

10 Feb 2025 13:16 IST

Shafeek cn

Share News :

സെയ്ഫ് അലിഖാന്‍ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവം തുടക്കം മുതല്‍ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. സെയ്ഫിനെതിരായ ആക്രമണവാർത്ത കെട്ടിച്ചമച്ചതാണെന്ന വിമര്‍ശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടന്റെ ഭാര്യയും നടിയുമായ കരീന കപൂർ.


മറ്റുള്ളവർക്ക് സംഭവിക്കുന്നതുവരെ അവർക്ക് ഒരിക്കലും ഒരു കാര്യം മനസ്സിലാകില്ലെന്ന് കരീന ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ‘ജീവിതത്തിലെ ചില സാഹചര്യങ്ങളിൽ ഊഹാപോഹങ്ങൾ യാതാർത്ഥമാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘നിങ്ങള്‍ക്കൊരിക്കലും മനസിലാകില്ല. വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍, ഉത്കണ്ഠകള്‍, കുഞ്ഞിന്‍റെ ജനനം, പ്രിയപ്പെട്ടവരുടെ മരണം ഇക്കാര്യങ്ങൾ നിങ്ങൾക്ക് സംഭവിക്കുന്നതുവരെ അത് നിങ്ങൾക്ക് മനസ്സിലാക്കാനാകില്ല. മറ്റുള്ളവരേക്കാൾ മിടുക്കരാണ് നിങ്ങളെന്ന് സ്വയം കരുതും. എന്നാൽ, അങ്ങിനയല്ലെന്ന് ജീവിതം തെളിയിക്കുന്ന സമയം വരും’

, കരീന കുറിച്ചു.


ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫിന് നേരെ ആക്രമണുണ്ടായത്. ആറ് മുറിവുകളാണ് താരത്തിന്റെ ശരീരത്തിലുണ്ടായത്. കഴുത്തിലുണ്ടായ മുറിവ് ഗുരുതരമായിരുന്നു. ലീലാവതി ഹോസ്പിറ്റലിലെ അഞ്ച് ദിവസത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരു ബംഗ്ലാദേശി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News