Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 21:53 IST
Share News :
ആലുവ : കളമശേരി നഗരസഭയുടെ കേരളോത്സവത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സീമ കണ്ണൻ അധ്യക്ഷത വഹിച്ചു. ആർട്സ് വിഭാഗത്തിൽ പ്രതിഭ ക്ലബ്, കുസാറ്റും, സ്പോർട്‌സ് വിഭാഗത്തിൽ വൈ സി എഫ് യുവഭാവന ക്ലബ്ബ്, കൈപ്പടമുകളും ഓവറോൾ ചാമ്പ്യൻമാരായി. കലാ-കായിക, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്.സുബൈർ, കൗൺസിലർ പി.വി.ഉണ്ണി വൈസ് ചെയർപേഴ്സൺ സൽമഅബൂബക്കർ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഞ്ചു മനോജ് മണി, കൗൺസിലർമാരായ കെ.കെ.ശശി, ബഷീർ അയ്യമ്പ്രാത്ത്, സലീം പതുവന, ബിജു, നിഷിത സലാം, മിനി കരീം, വാണി ദേവി, പ്രിയ ബാബു, റോസ് മേരി, കെ.യു.സിയാദ്, റഫീഖ് മരക്കാർ, കെ.വി.പ്രശാന്ത്, സൂപ്രണ്ട് അനിൽകുമാർ, സി ഡി എസ് ചെയർപേഴ്സൻമാരായ സുജാത വേലായുധൻ, ഫാത്തിമ, നഗരസഭ ഉദ്യോഗസ്ഥ സമിത സാജൻ എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.