Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി - പിറവം റോഡ് വികസനം: ടാറിങ് പ്രവർത്തി ഇന്ന് ടെൻഡർ ചെയ്തു - മോൻസ് ജോസഫ് എംഎൽഎ

26 Apr 2025 20:11 IST

SUNITHA MEGAS

Share News :


 കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പ് സാങ്കേതിക അനുമതി നൽകിയതിനെ തുടർന്ന് (ടെക്നിക്കൽ സാംഗ്ഷൻ ) കടുത്തുരുത്തി - പിറവം റോഡിന്റെ പുനരുദ്ധാരണ നവീകരണ ടാറിങ് പ്രവർത്തി അടിയന്തര പ്രാധാന്യത്തോടെ ടെൻഡർ ചെയ്തതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

 ഏപ്രിൽ 25നാണ് 5.48 കോടി രൂപയുടെ ടെക്നിക്കൽ സാംഗ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. തകർന്ന്കിടന്ന കടുത്തുരുത്തി - പിറവം റോഡ് പരമാവധി വേഗത്തിൽ റീടാറിങ് നടപ്പാക്കി സഞ്ചാരയോഗ്യമാക്കേണ്ടത്തിന്റെ അനിവാര്യത സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എൻജിനീയർ അജിത്ത് രാമചന്ദ്രൻ, തിരുവനന്തപുരം സൂപ്രണ്ടിംഗ് എൻജിനീയർ വി. ആർ വിമല എന്നിവരുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 26ന് അടിയന്തര പ്രാധാന്യത്തോടെ റോഡ് വികസന പദ്ധതി ടെൻഡർ ചെയ്യാൻ നടപടിയുണ്ടായത്. തുടർന്നുള്ള നടപടികൾ ഏറ്റവും ചുരുങ്ങിയ ദിവസത്തേക്ക് കണക്കാക്കി മെയ് 12ന് ടെൻഡർ ഓപ്പൺ ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. കടുത്തുരുത്തി റോഡ്സ് സബ് ഡിവിഷന്റെ മേൽനോട്ടത്തിലാണ് ടെൻഡർ ഡോക്യുമെന്റ്സ് യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കി സൂപ്രണ്ടിംഗ് എൻജിനീയർക്ക് സമർപ്പിക്കുകയുണ്ടായി. റോഡ് വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുവേണ്ടി തുടർന്നു പരിശ്രമവും കാര്യക്ഷമതയോടെ നിർവഹിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി

Follow us on :

More in Related News