Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റംസാൻ നോമ്പ് കാലത്ത് വേദനിക്കുന്നവരോട് പക്ഷം ചേരാം : സി വി കുര്യാക്കോസ്

18 Mar 2025 11:07 IST

WILSON MECHERY

Share News :


തൃശൂർ: റംസാൻ നോമ്പ് കാലത്ത് വേദനിക്കുന്നവരോട് പക്ഷം ചേരാനും

അവരോട് ഹൃദയം ചേർത്തു വയ്ക്കുവാനും റമസാൻ നോമ്പ് കാലം ഇടവരുത്തട്ടെ എന്ന് കേരള കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.വി കുരിയാക്കോസ് അഭിപ്രാ

യപ്പെട്ടു.

തൃശൂർ മെഡിക്കൽ കോളജിൽ രോഗികൾ ക്കും കൂട്ടിരിപ്പുകാർക്കുമായി സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോമ്പുതുറ വിഭവങ്ങളുടെ വിതരണത്തിന്റെ പതിനാറാം ദിന ഉദ് ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി. എച്ച്. സെന്റർ കോർഡിനേറ്റർ പി. കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. യൂ ത്ത് ലിഗ് ജില്ലാ സെക്രട്ടറി പി. ജെ. ജെഫീഖ്, നോമ്പുതുറ വിഭവങ്ങൾ നൽകിയ അലി അക്ബർ കാളത്തോട്, ഇബ്രാഹിം അൻവരി, ബഷീർ വടക്കാഞ്ചേ രി, ഖമറുദ്ദീൻ കരുതക്കാട് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News