Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശതദിന നൃത്തോത്സവത്തിൽ ജയ്പൂർ ഖരാന കഥക്നൃത്തം നവ്യാനുഭൂതിയായി

04 Apr 2024 06:56 IST

PEERMADE NEWS

Share News :

തൃശൂർ:

പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീവിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിലെ തിരുവരങ്ങിൽ നൂറു നാൾ തുടർച്ചയായുള്ള ഭാരത നൃത്തോത്സവത്തിൻ്റെ 26-ാം ദിവസം മുംബൈയിലെ ജയ്പൂർ ഖരാന ബാണിയിൽ ഗുരു ഉമ ഡോഗ്ര യുടെ ശിഷ്യകളും "ഗുരു ബഹൻസ് " എന്നറിയപ്പെടുന്ന വിനിത വേണുഗോപാൽ,

കാർത്തിക ഉണ്ണികൃഷ്ണൻ എന്നിവർ അവതരിപ്പിച്ച കഥക് നൃത്തം ദേവസ്ഥാനത്ത് അപൂർവ്വ ചാരുതയേകി.

ഗുരുവന്ദനയിൽ തുടങ്ങി അഷ്ട മംഗലിൽ ഇരുപത്തിആറ് ഹസ്ത മുദ്രകൾ വിരിയിച്ച് താളപക്ഷ് എന്ന പാദ ചലനങ്ങളിൽ ഡാട്, ഉഡാൻ , ടുക്കുട എന്നീ മൂന്ന് നൃത്ത ശകലങ്ങൾ സമന്വയിപ്പിച്ച് ജയ്പൂർ ഖരാനയുടെ ഗുരു ചിട്ടകളെ നർത്തകിമാർ തങ്ങളുടെ ചിലങ്ക കെട്ടിയ കാലുകളാൽ ആവാ ഹിച്ച് വിസ്മയിപ്പിച്ചു. തുടർന്ന് മൃദു വാദ്യങ ളായ പക്ക വജ്, തബല എന്നിവയുടെ ജതി വല്ലരികൾക്കനുസൃതമായി സ്വയം തിരിയുന്ന ചക്രയും, ആടിക്കൊണ്ട് മേഘ് രാഗ ത്തിലുള്ള തരാനയെന്ന ജതി ക്കെട്ടുകളിൽ തങ്ങളുടെ നൃത്ത സപര്യയ്ക്ക് സമ്പൂർണ്ണതയേകി. തുടർന്ന് നടന്ന അപർണ്ണ രാമചന്ദ്രൻ്റെ ഭരതനാട്യം പരമ്പരാഗതബാണി ശൈലികളിൽ നിന്ന് വിട്ട് എങ്കിലും കലാക്ഷേത്ര വഴവൂർ ശൈലികളുടെ നിറം ഇടയ്ക്കിടെ തെളിയിച്ചു കൊണ്ട് മുരുഗസ്തിയായ ഷഡാക്ഷര കവുത്തുവവും, കലാക്ഷേത്ര ഡോ. നിർമ്മല നാഗരാജൻ ചിട്ട ചെയ്ത ദശപ്രാണതാളങ്ങളിലെ ആഭരണ- സമ - മൃദംഗ -ഡമരു-ഗംഗാ-ഗോപുഛ, മുതലായ ഷഡയതി പ്രയോഗങ്ങളിൽ ജതിചേർത്തു ആനന്ദ നടന കൂത്താടും പദമലർ കണ്ടേൻ എന്ന മിശ്ര ചാപ്പ് താള യമുനാ കല്യാണി രാഗ കൃതിയും ശ്രീരാമചന്ദ്ര കൃപാലു ഭജ് മന് എന്ന ഭജൻ ഭാവപ്രദാനമായി അവതരിച്ചതും ശ്രദ്ദേയമായി.

Follow us on :

More in Related News