Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ മേഖലയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യത : അഡ്വ. വി എസ് ജോയ്

07 Apr 2025 00:47 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി :ഗ്രാമീണ സാമ്പത്തിക മേഖലയുടെ

ശക്തി സ്രോതസ്സാണ് സഹകരണ പ്രസ്ഥാനമെന്നും

സാധാരണക്കാരന് ഒരാവശ്യം വന്നാൽ മുട്ടി വിളിക്കാവുന്ന വാതിലാണത് എന്നും ഡിസിസി പ്രസിഡൻ്റ് അഡ്വ. വി എസ് ജോയ് പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിപ്പലിശക്കാരിൽ നിന്നും

ദാരിദ്യത്തിൽ നിന്നും ഒരു പരിധിവരെ നാട്ടിൻപുറങ്ങളെ മുക്തമാക്കിയത് സഹകരണ മേഖലയാണ്.

അതിനെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്.

സഹകരണ മേഖലയുടെ നിലനില്പിൻ്റെ ഏറ്റവും വലിയ ഘടകം

വിശ്വാസ്യതയാണ്.

അത് നഷ്ടപ്പെട്ടാൽ

ഈ മേഖല തകർന്നു പോകും. അതുകൊണ്ട് തന്നെ നാടിൻ്റെ നട്ടെല്ലായ സഹകരണ മേഖലയെ തളർത്താതെ മുന്നോട്ട് പോകാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.

സംസ്ഥാനത്തെ സഹകരണ മേഖലയുടെ ത്രിതല സംവിധാനം തകർത്ത് സർക്കാർ തന്നെയാണ് ഈ മേഖലയെ തളർത്താൻ തുടക്കമിട്ടത്.സഹകരണ മേഖലയിലെ വലിയ നിക്ഷേപത്തിൽ കണ്ണ് വെച്ചാണ് സർക്കാർ

ഇത്തരം നീക്കം നടത്തുന്നത്.ഇതുപോലെ തന്നെ കേന്ദ്ര സർക്കാരും ഈ മേഖലയിലേക്ക് കടന്ന് കയറി സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എം രാമദാസ് അധ്യക്ഷത വഹിച്ചു. കെ പി സി സി ജന. സെക്രട്ടറി ആലിപ്പറ്റ ജമീല സമ്മേളന സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. സഹകരണ ഭേദഗതിയും ജീവനക്കാരും എന്ന വിഷയത്തിൽ യു എം ഷാജി പഠന ക്ലാസ്സെടുത്തു. കെ സി ഇ എഫ് സംസ്ഥാന പ്രസിഡൻ്റ് എം രാജു സംഘടന സന്ദേശം നൽകി. സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ പി മുജീബ് റഹ്മാൻ മികച്ച പ്രവർത്തകരെ ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി ഉണ്ണികൃഷ്ണൻ, കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ്, മഹിള കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോഷ്ന, ഡി സി സി ജന.സെക്രട്ടറി ഹാരിസ് ബാബു, കെ സി ഇ എഫ് ജില്ലാ സെക്രട്ടറി പി പി ഷിയാജ്, ജില്ല ട്രഷറർ കെ പി അബ്ദുൽ അസീസ്, കെ വി സൈനുദ്ദീൻ, എൻ അച്ചു, നൗഷാദ് എൻ എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം കെ പി സി സി സെക്രട്ടറി വി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ സി ഇ എഫ് സംസ്ഥാന വൈ. പ്രസിഡൻ്റ് ടി വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ഇ ഡി സാബു മുഖ്യപ്രഭാഷണം നടത്തി.

മുൻ സംസ്ഥാന ജന. സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി യാത്രയയപ്പ് സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി വി അജയൻ, സംസ്ഥാന സെക്രട്ടറി അനിത വത്സൻ, എം പി അബ്ദുറഹ്മാൻ, അനീഷ് മാത്യു, ആർ സോമവർമ്മ, കെ പ്രീതി,സി കെ അൻവർ, കാസിം മുഹമ്മദ് ബഷീർ കെ കെ, പി എം സോജ, ടി രവികുമാർ, കെ സി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

യാത്രയയപ്പ് ഏറ്റുവാങ്ങിയ സംസ്ഥാന പ്രസിഡൻ്റ് എം രാജു, ജില്ലാ പ്രസിഡൻ്റ് എം രാമദാസ്, സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ബഷീർ കന്മനം, സംസ്ഥാന കമ്മിറ്റിയംഗം പി മുഹമ്മദ് കോയ, ജില്ലാ വൈസ് പ്രസിഡന്റ് പി സി ജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം സി വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുരേന്ദ്ര നാഥ്, എം സന്തോഷ് കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി.

പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡൻ്റായി കെ പി അബ്ദുൽ അസീസ്, സെക്രട്ടറിയായി പി പി ഷിയാജ് , ട്രഷററായി രാഹുൽ ജി നാഥ് എന്നിവരെ തെരഞ്ഞെടുത്തു.

Follow us on :

More in Related News