Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹിക,സാസ്കാരിക മേഖലകളിൽ ചർച്ചകൾക്കുള്ള ജാലകങ്ങൾ തുറന്നിട്ട് ലിറ്റ് മീഡിയെ ഫെസ്റ്റിന് സമാപനമായി.

23 Feb 2025 10:19 IST

UNNICHEKKU .M

Share News :



മുക്കം: സാമൂഹിക, സാംസ്‌കാരിക മേഖലയിൽ പുതിയ ജാലകങ്ങൾ തുറന്നിട്ടുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചുകൊണ്ട് എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിച്ച ദ്വിദിന മീഡിയ ഫെസ്റ്റ് സമാപിച്ചു.ലിബർട്ടി, ഐഡന്റിറ്റി, ട്രാൻസ്‌പരൻസി (ലിറ്റ്) എന്ന ടാഗ് ലൈനിൽ നടന്ന ഫെസ്റ്റിൽ വിവിധ സെഷനുകളിലായി സിനിമാ, മാധ്യമ രംഗത്തെ പ്രമുഖർ സംവദിച്ചു. നോ പറയേണ്ടിടത്ത് നോ പറയാൻ സിനിമയിലും പുറത്തുമുള്ള സ്ത്രീകൾ തയ്യാറാവണമെന്നും വർഷങ്ങൾക്ക് ശേഷമുള്ള ആരോപണങ്ങൾ നല്ല പ്രവണതയല്ലെന്നും സ്മിനു സിജോ അഭിപ്രായപ്പെട്ടു. 

മാർക്കോ പോലുള്ള സിനിമകൾ അംഗീകരിക്കാനാവില്ലെന്ന് ഡോ. രാജീവ്‌ മോഹനും മാധ്യമങ്ങൾ പുതിയ കാലത്ത് ദുരന്തങ്ങൾ ഉൾപ്പെടെ ആഘോഷിക്കുകയാണെന്ന് പിവി കുട്ടനും വിമർശിച്ചു. സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് പ്രശാന്ത് ഈഴവൻ നിരീക്ഷിച്ചു. ഫാസിസ്റ്റു കാലത്ത് മാധ്യമ പ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിഷാദ് റാവുത്തറും ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ പുതുതലമുറ പ്രയോജനപ്പെടുത്തണമെന്ന് ബാബു രാമചന്ദ്രനും ഓർമപ്പെടുത്തി

ഫെസ്റ്റ് മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ് വി മരക്കാർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ കെ. എച്ച് ഷുക്കൂർ അധ്യക്ഷത വഹിച്ചു. എം. എം. ഒ സിഇഒ അബ്ദുള്ള കോയ ഹാജി, മാധ്യമ വിഭാഗം മേധാവി പി. അബ്ദുൽ ബായിസ്, ഐ.ക്യു.എ.സി കോഡിനേറ്റർ ഡോ. അജ്മൽ മുഈൻ, ബഷീർ തട്ടാഞ്ചേരി, നിസാർ എ, ബ്രജില എം.വി, ഇർഷാദ് വി, ഡോണ ജോസഫ്, നിയാസ് ടി, വിഷ്ണു എം, അബ്നം സാക്കിയ, യു. മുഫ് ലത്ത് വിവിധ സെഷനുകളിൽ സംസാരിച്ചു.

Follow us on :

More in Related News