Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവീകരിച്ച സ്ക്കൂൾ ഗ്രൗണ്ട് ഉദ്ഘാടനം നടത്തി.

23 Feb 2025 14:25 IST

UNNICHEKKU .M

Share News :



മുക്കം: ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് സ്കൂൾ മാനേജർ ജനാബ് മോയിമോൻ ഹാജി ഉദ്ഘാടനം ചെയ്തു.

 ആനയാംകുന്ന് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ താരവും മുൻ കേരള സ്റ്റേറ്റ് അണ്ടർ 19 താരവുമായ നിധിയ ശ്രീധരൻ കിക്കോ ഓഫ് ചെയ്തു. ആനയാംകുന്ന് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ താരം നിധിയ ശ്രീധരനു മാനേജറും, കൊൽക്കത്ത എ ടി കെ മോഹൻ ബഗാൻ ഫുട്ബോൾ താരം മുഹമ്മദ് നിയാജിനു കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ മൊമെന്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ കൃഷ്ണദാസ് കുന്നുമ്മൽ, പിടിഎ പ്രസിഡണ്ട് സമാൻ ചാലൂളി , പ്രിൻസിപ്പാൾ പി ലജ്ന, ഹെഡ്മാസ്റ്റർ അനിൽ ശേഖർ തുടങ്ങിയവർ സംസാരിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, വാർഡ് മെമ്പർമാരായ കൃഷ്ണദാസ് കുന്നുമ്മൽ, ആമിന എടത്തിൽ, ശാന്താദേവി മുത്തെടുത്ത് , സ്കൂൾ മുൻ പ്രിൻസിപ്പൽ സി പി ചെറിയ മുഹമ്മദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ചടങ്ങ് ധന്യമാക്കി. 

തുടർന്ന് സി പി ഒ ഇസഹാഖ് കാരശ്ശേരിയുടെ നേതൃത്വത്തിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെയും ജൂനിയർ റെഡ് ക്രോസ് വളണ്ടിയർമാരുടെയും മാർച്ച് പാസ്റ്റ് നടന്നു. യു.പി വിഭാഗം വിദ്യാർത്ഥികളുടെ വർണ്ണാഭമായ ഫ്ലാഷ് മോബും അരങ്ങേറി. 

ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മാച്ചും കെ എഫ് എ കാരമൂല, ടൗൺ ടീം മുരിങ്ങംപുറായ്, ടീം ആനയാംകുന്ന്, ടീം കുറ്റി പറമ്പ് എന്നീ ഫുട്ബോൾ 

ടീമുകളുടെ സൗഹൃദ മത്സരവും നടന്നു.

മാനേജ്മെൻറ് പ്രതിനിധി അഷ്റഫ് , അനസ് ബാബു, സമീർ വെളിമണ്ണ, മിൻസാർ ചെറുവാടി, സഫീർ കട്ടിപ്പാറ, നിബിൽ, സലീം, മിധുൻ ജോസ്, ഷോബു, ഫാത്തിമത്ത് റുബീന , ഷയിസ്ത, സജ്ന, നിശിത തുടങ്ങിയവർ നേതൃത്വം നൽകി.

 രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പൂർവ്വാധ്യാപകരും, നാട്ടുകാരുമായി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News