Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രിയ സഖാവ് എത്തി; അവസാനമായി ഒരുനോക്കുകാണാൻ ഒഴുകി എത്തിയത് ആയിരങ്ങൾ

22 Feb 2025 20:46 IST

CN Remya

Share News :

കോട്ടയം: കോട്ടയത്തിന്റെ വീരനായകൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ എന്ന ഏവിആറിനെ അവസാനമായി ഒരുനോക്കുകാണാൻ ഒഴുകി എത്തിയത് ആയിരങ്ങൾ. നെടുമ്പാശ്ശേരിയിൽനിന്നും റോഡ് മാർഗം കോട്ടയം തിരുനക്കരയിലെ ജില്ലാ കമ്മറ്റി ഓഫീസായ ബി ടി ആർ മന്ദിരത്തിലേക്കാണ്‌ ആദ്യം മൃതദേഹമെത്തിച്ചത്‌. സഖാവിനെ കാണാൻ എത്തിയവരെക്കൊണ്ട് നേരത്തെ തന്നെ നിരത്തുകൾ നിറഞ്ഞു. സഖാവിന്റെ വേർപാട് അറിഞ്ഞ്, അവസാനമായി കണ്ട്‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നീണ്ടനിര തന്നെയായിരുന്നു. നാനാ തുറകളിൽനിന്നുള്ള കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള എല്ലാവരും ഡിസിയിലേക്ക് ഒഴുകി. ദീർഘനാൾ പ്രവർത്തന കേന്ദ്രമായിരുന്ന ചങ്ങനാശ്ശേരി ഓഫീസിലേക്കും തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേക്കും ജനങ്ങൾ ഒഴുകിയെത്തി.

ചെന്നൈയിൽനിന്ന്‌ രാവിലെ ഒമ്പതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ഏവിആറിൻ്റെ ഭൗതികദേഹം സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി, എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കോട്ടയത്തെ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. മന്ത്രി വി എൻ വാസവനും അഡ്വ. കെ അനിൽകുമാറും ചെന്നെയിൽനിന്ന് തന്നെ ഒപ്പമുണ്ടായിരുന്നു .

മുഖ്യമന്ത്രി പിണറായി വിജയൻ മൃതദേഹത്തിൽ പുഷ്‌പ ചക്രമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽനിന്നാണ്‌ കോട്ടയത്തെത്തിയത്‌. എ വി റസലിന്‌ അന്ത്യാഞ്‌ജലി അർപ്പിച്ച ശേഷം ഏറെ നേരം ജില്ലാ കമ്മറ്റി ഓഫീസിൽ ചെലവഴിച്ച്‌, സഖാക്കളെ ആശ്വസിപ്പിച്ച ശേഷമാണ്‌ കൊച്ചിയിലേക്ക്‌ മടങ്ങിയത്‌.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഡോ. പി കെ ബിജു, കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. തുടർന്ന്‌ ചങ്ങനാശേരി എ സി ഓഫീസിൽ പൊതുദർശനം. പിന്നീട് അവസാനമായി തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേക്കും റസൽ എത്തി.

മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്‌, റോഷി അഗസ്‌റ്റിൻ, വീണാജോർജ്‌, ജോബ്‌ മൈക്കിൾ എംഎൽഎ, യുവജന നേതാക്കളായ എ എ റഹിം, വി കെ സനോജ്‌, മുൻ മന്ത്രിമാരായ എം എം മണി, എസ്‌ ശർമ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ്‌ ജോസഫ്‌, മറ്റ്‌ നേതാക്കളായ അഡ്വ. കെ അനിൽകുമാർ, കെ കെ രാഗേഷ്‌, ഗോപി കോട്ടമുറിയ്‌ക്കൽ, കെ വി അബ്ദുൾഖാദർ, രാജു എബ്രഹാം, സി വി വർഗീസ്‌, എസ്‌ സുദേവൻ, ഇ എൻ സുരേഷ്‌ബാബു, എം എം വർഗീസ്‌, കെ പി ഉദയഭാനു, പി പി ചിത്തരഞ്‌ജൻ എംഎൽഎ, സി ബി ചന്ദ്രബാബു, എസ്‌ സതീഷ്‌, കെ പി മേരി, ഫ്രാൻസിസ്‌ ജോർജ്‌ എംപി, അഡ്വ. വി ബി ബിനു, ലോപ്പസ്‌ മാത്യു, സി കെ ശശിധരൻ, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, ടി ആർ രഘുനാഥൻ, അഡ്വ. പി കെ ഹരികുമാർ, പി വി സുനിൽ, കെ രാജേഷ്‌, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ, അഡ്വ. റെജി സഖറിയ, കെ എൻ വേണുഗോപാൽ, മുൻ എംപി തോമസ്‌ ചാഴികാടൻ, ലതിക സുഭാഷ്‌, ജോണി നെല്ലൂർ, രാജീവ്‌ നെല്ലിക്കുന്നേൽ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്‌, സെക്രട്ടറി പി എസ്‌ സഞ്‌ജീവ്‌, നാട്ടകം സുരേഷ്‌, അഡ്വ. നാരായണൻ നമ്പൂതിരി, ലിജിൻ ലാൽ, പി സി തോമസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി സാമുവൽ, ബിഷപ്പ്‌ മലയിൽ സാബു കോശി ചെറിയാൻ, കോട്ടയം നഗസരഭാധ്യക്ഷ ബിൻസി സെബാസ്‌റ്റ്യൻ, കോട്ടയം മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ്‌ പുന്നൂസ്‌, എസ്‌പി നമ്പൂതിരി എന്നിവരും അന്ത്യാഞ്‌ജലി അർപ്പിച്ചു.

Follow us on :

More in Related News