Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 10:55 IST
Share News :
സൂര്യടിവിയിലെ ജനപ്രിയ സീരിയലായ കന്യാദാനത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സൗത്ത് ഇന്ത്യൻ ഫാഷൻ സീസൺ 2 അവാർഡ് ജേതാവായ കടലുണ്ടിക്കാരൻ അൽഷാൻഅലുവിന് ഇപ്റ്റയുടെ സ്നേഹാദരം.
ഇന്ത്യൻ പിപ്പീൻസ് തിയേറ്റർ അസോസിയേഷൻ-ഇപ്റ്റ കടലുണ്ടി യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. നവധാരയിൽ നടന്ന ചടങ്ങ് ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽമാരാത്ത് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.
സംസ്ഥാനകമ്മിറ്റി മെമ്പർ കൃഷ്ണദാസ് വല്ലാപ്പുന്നി അദ്ധ്യക്ഷനായിരുന്നു.
യോഗാചാര്യൻ എം.സുരേ ന്ദ്രനാഥ്, എൻ.കെ.ബിച്ചിക്കോയ, ഉദയൻ കാർക്കോളി,രാജൻ ഫറോക്ക്, കെ.സദാശിവൻ, സി.വി.ബാവ,ഇന്ദിര തിയ്യത്ത്,ഷൺമുഖൻ പൗക്ക,മനോജ് ഓണത്തറ, ബിന്ദുകല.ഇ, ടി.സി.നന്ദിനിദേവി, സുരേഷ് മയ്യാൻ, ശിവൻ പഴഞ്ചണ്ണൂർ, കെ.ബൈജുലാൽ,റസീന ഫറോക്ക്,റജീന പുറക്കാട്ട്,താജുദീൻകടലുണ്ടി, ഒ.അജയകുമാർ,ഉണ്ണികുന്നത്ത്,ബീന ഉണ്ണി,അസി കടലുണ്ടി, ഷെറീഫ്ടോപ് ടേസ്റ്റ്, ഇപ്റ്റ യൂണിറ്റ് സെക്രട്ടറി ദിനേശ്ബാബു അത്തോളി ,പ്രസിഡണ്ട് സിദ്ധാർത്ഥൻ നന്ദനാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.